ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alejandro Monteverde |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ക്രൈം/ത്രില്ലർ |
2023 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ക്രൈം ത്രില്ലർ ചിത്രമാണ് സൗണ്ട് ഓഫ് ഫ്രീഡം.
ചൈൽഡ് ട്രാഫിക്കിങ്ങിന് ഇരയാവുന്ന കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്തിരിക്കുന്നതിനാൽ 2018 ൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഡിസ്നി സ്റ്റുഡിയോ പോലുള്ള വൻകിട കമ്പനികൾ വിതരണത്തിനെടുത്തില്ല. പിന്നീട് മറ്റൊരു സ്റ്റുഡിയോയുമായി സഹകരിച്ച് റിലീസായപ്പോൾ 14.5 മില്ല്യൻ ഡോളർ ബജറ്റിൽ നിർമ്മിച്ച ചിത്രം ഏതാണ്ട് 250 മില്ല്യൻ ഡോളറോളം കളക്ട് ചെയ്യുകയും പ്രേക്ഷക പ്രശംസ നേടിയെടുക്കുകയും ചെയ്തു.
മോഡലിംഗ് എന്ന വ്യാജേന മാതാപിതാക്കളെ പ്രലോഭിപ്പിച്ചാണ് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നത്. മയക്കുമരുന്ന് ഒരിക്കൽ മാത്രം വിൽക്കപ്പെടുന്നു, എന്നാൽ ഒരു കുട്ടിയെ കുറഞ്ഞത് 10 വർഷക്കാലം ദിവസേന നാലോ അഞ്ചോ തവണ വിൽക്കാം എന്നതാണ് ഇതിൽ ഏർപ്പെടുന്നവരുടെ പ്രത്യേക താല്പര്യം. സ്വന്തം ജോലി പോലും വലിച്ചെറിഞ്ഞ് കുട്ടികളെ രക്ഷിക്കാനായി ഇവരുടെ കുഴഞ്ഞുമറിഞ്ഞ ലോകത്തിലേക്ക് ടിം ബല്ലാർഡ് എന്ന ഗവൺമെൻ്റ് ഏജൻ്റ് നടത്തുന്ന ധീരമായ ചുവടുവയ്പാണ് ചിത്രത്തിൻ്റെ പ്രമേയം. പതിഞ്ഞ താളത്തിൽ നീങ്ങുന്ന ക്രൈം ത്രില്ലർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.