ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Daniel kwan, Daniel Scheinert |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | കോമഡി/അഡ്വഞ്ചർ |
2016 ൽ ഡാനിയൽ ക്വാനും ഡാനിയൽ സ്കെയ്നർട്ടും ചേർന്നൊരുക്കിയ ഒരു ബ്ലാക്ക് കോമഡി ഡ്രാമയാണ് സ്വിസ് ആർമി മാൻ.ഡാനിയൽ റാഡ്ക്ലിഫും പോൾ ഡാനോയും മത്സരിച്ച് അഭിനയിച്ച ഒരു ചിത്രം കൂടിയാണിത്.
ഒറ്റപ്പെട്ട ഒരു ദീപിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയാണ് ഹാങ്ക്, അപ്പോഴാണ് കരക്കടിഞ്ഞ ഒരു ശവശരീരം അവൻ കണ്ടത്. പിന്നീട് ആ ശരീരവുമായി ഒരുതരം സൗഹൃദം ഹാങ്ക് വളർത്തിയെടുക്കുന്നു. മേനി എന്ന ആ ശരീരത്തിന്റെ ഉടമ തന്റെ ഉറ്റ സുഹൃത്താകുകയും, ഒരു സ്വിസ് ആർമി കത്തി പോലെ ആ ശവം ഹാങ്ക് ഉപജീവനത്തിനായി പര്യാപതപ്പെടുത്തുകയും ചെയ്യുന്നു. നർമ്മവും വൈകാരികതയും വേണ്ട വിധം ഉപയോഗിച്ച് മോനേഹരമായ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 18+ ചുവയുള്ള സംഭാഷണങ്ങൾ ചിത്രത്തിൽ പലപ്പോഴും കാണാം.
അമേരിക്കൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ്, സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സവിധാനത്തിനുള്ള അവാർഡ് തുടങ്ങി 8 അവാർഡുകളും മുപ്പതോളം നോമിനേഷനുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ബാക്കി കണ്ട് വിലയിരുത്തുക.