ഭാഷ | കൊറിയൻ |
സംവിധാനം | Young-Tak Kim |
പരിഭാഷ | രാജീവ് പി.എം. |
ജോണർ | കോമഡി |
കൊറിയൻ റൊമാന്റിക് ഹീറോ cha tae hyun നായകനായി 2014ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് slow video. 5ആം ക്ലാസ്സിലെ സ്പോർട്സ് ഡേയിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ
തലകറങ്ങി വീഴുന്ന നായകൻ ഉറക്കമുണരുന്നത് അപൂർവയിനം കഴിവോടെയാണ്. ചലിക്കുന്ന ഏതൊരു വസ്തുവിലേക്കും തുറിച്ചു നോക്കിയാൽ പിന്നെ അവൻ ആ വിഷ്വൽ കാണുന്നത് സ്ലോ മോഷനിലായിരിക്കും. ഇത് മൂലം സമൂഹത്തിൽ ഒറ്റപെട്ടു പോകുന്ന നായകൻ 20 വർഷത്തോളം അടച്ചിട്ട മുറിയിൽ പുറംലോകവുമായി ബന്ധമില്ലാതെ ജീവിതം തള്ളിനീക്കുന്നു. അതിന് ശേഷം ഒരു cctv കൺട്രോൾ സെന്ററിൽ ജോലിക്ക് കയറുന്നതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്.
റൊമാന്റിക് ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിക്കും ആസ്വദിക്കാവുന്ന മികച്ചൊരു റൊമാന്റിക് ഫീൽഗുഡ് ചിത്രമാണ് സ്ലോ വീഡിയോ.