ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James gunn |
പരിഭാഷ | ശ്രീജിത്ത് ബോയ്ക, പ്രവീൺ കുറുപ്പ്, മനോജ് കുന്നത്ത് |
ജോണർ | Sci-Fi/ഹൊറർ |
2006 ൽ ഇറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷണൽ ഹൊറർ ചിത്രമാണ് സ്ലിതർ. സൗത്ത് കരോലിനയിലെ ഒരു ചെറിയ ടൗണിലാണ് കഥ തുടങ്ങുന്നത്. രാത്രി ഭാര്യയുമായി പിണങ്ങി പുറത്തുപോയ ഗ്രാന്റ് അയാളുടെ ഒരു പുതിയ ഗേൾ ഫ്രണ്ടിന്റെ കൂടെ ആളൊഴിഞ്ഞ കുറ്റി കാട്ടിലേക്ക് പോകുന്നു. അവിടെ വെച്ച് ഗ്രാന്റ് മുൻപ് കണ്ടിട്ടില്ലാത്ത പ്രത്യേക തരം ഒരു വസ്തു കാണുന്നു. അതിന്റെ അടുത്തേക്ക് ചെന്നതും അതിൽ നിന്നും ഒരു സാധനം ഗ്രാന്റിന്റെ ശരീരത്തിലേക്ക് കയറുന്നു. അത് ഗ്രാന്റിന്റെ തലച്ചോറിൽ കയറി അയാളുടെ ചിന്തയെ മാറ്റി മറിക്കുന്നു. ഇത് ഉള്ളിൽ ചെന്നപ്പോൾ ഗ്രാന്റിന് അഗാതമായ വിശപ്പ് ഉണ്ടാകുകയും പച്ച മാസം ഭക്ഷിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. പിന്നീട് വിശപ്പ് ഒതുങ്ങാത്തതിനാൽ നാട്ടിലുള്ള കന്നുകാലികളേയും മറ്റും മോഷ്ടിച്ച് അവയെ പച്ചക്ക് തിന്നാൻ ആരംഭിച്ചു. കൂടാതെ ദിവസം ചെല്ലും തോറും ഗ്രാന്റ് ഒരു വിരൂപനായ ജീവിയായും മാറികൊണ്ടിരുന്നു. ഗ്രാന്റിന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണിനെ കാണാതായതിന്റെ പേരിൽ പോലീസ് അയാൾക്കെതിരെ അന്വേഷണത്തിന് ഇറങ്ങുന്നു. ഗ്രാന്റിന്റെ പുതിയ മാറ്റങ്ങൾ മനസ്സിലാക്കിയ സ്റ്റാർല പോലീസ്കാർക്കൊപ്പം ചേർന്ന് ഗ്രാന്റിനെ അന്വേഷിച്ച് പോകുന്നു. പിന്നീടുള്ള സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.
സിനിമയിലെ ഹൊറർ രംഗങ്ങളും ഭാഷാ പ്രയോഗങ്ങളും പരിതി വിടുന്നതിനാൽ, ഇതൊരു R റേറ്റഡ് (18+) മൂവിയാണ്. ചിത്രത്തിന്റെ ഗ്രാഫിക് വയലൻസ് രംഗങ്ങൾ ചിത്രം റിലീസ് ചെയ്ത സമയത്ത് ആളുകളിൽ അറപ്പ് ഉണ്ടാക്കിയെങ്കിലും പിന്നീട് ഇതൊരു കൾട്ട് സിനിമയായി തന്നെ വാഴ്ത്തപ്പെട്ടു.