| ഭാഷ | ഹിന്ദി |
| സംവിധാനം | Karan Tejpal |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | ഡ്രാമ/ത്രില്ലർ |
| Rating | IMDb |
ഒരു രാത്രിയിൽ, ഒരു ഗ്രാമീണ റയിൽവേ സ്റ്റേഷനിൽ നിന്ന്, ഒരു കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോവുന്നതും ആ ഇൻസിഡന്റിലേക്ക് രണ്ട് സഹോദരങ്ങൾ യാദർശ്ചികമായി ഇൻവോൾവ് ആവുന്നതുമാണ് ‘സ്റ്റോളൻ‘ എന്ന സിനിമയുടെ വൺലൈൻ.
യഥാർത്ഥ സംഭവങ്ങളെ ബേസ് ചെയ്ത് തയ്യാറാക്കിയിരിക്കൊന്നൊരു Intense ത്രില്ലെറാണ് സ്റ്റോളൻ. അനാവശ്യമായ ഒരൊറ്റ രംഗമോ, സംഭാഷണമോ ഇല്ലാതെ, വെറും 90 മിനിറ്റിൽ ഞെട്ടിക്കുന്ന, അസ്വസ്ഥതപ്പെടുത്തുന്ന, ടെൻഷനടിപ്പിക്കുന്ന എല്ലാത്തിനുമുപരി, ഒരു എഡ്ജ് ഓഫ് സീറ്റ് ത്രില്ലിംഗ് എക്സ്പീരിയൻസ് നൽകുന്ന സിനിമ. തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ നമ്മളുമായി സിനിമ ഒരു കൊളുത്തിടും. പിന്നെ ആ രണ്ട് സഹോദരന്മാരുടെയും കൂടെ നമ്മളെയും വലിച്ചുകൊണ്ടൊരു പോക്കാണ്. പിന്നീട് തീരും വരെയുള്ള ഒന്നര മണിക്കൂർ നേരത്തേക്ക്, ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന ഭീതിയോടെ, ശ്വാസമടക്കിപ്പിടിച്ചു കൊണ്ടല്ലാതെ ഈ സിനിമ കണ്ടുതീർക്കാൻ കഴിയില്ല.
ഒരു ത്രില്ലെർ എന്നതിലുപരി, ഗ്രാമീണ ഇന്ത്യയുടെ പച്ചയായ ചില യാഥാർഥ്യങ്ങളിലേക്ക് ക്യാമറ തുറന്ന് വെക്കുകയാണ് സിനിമ. ദരിദ്രരോടുള്ള സിസ്റ്റത്തിന്റെ മനോഭാവം, നിയമവ്യവസ്ഥയുടെ പോരായ്മകൾ, സാമൂഹിക അസമത്വം, പോലീസിന്റെ പ്രവർത്തന രീതി, തുടങ്ങിയ വിഷയങ്ങളെ സത്യസന്ധമായി സമീപിക്കുന്ന സിനിമയിൽ… സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളുണ്ടാക്കുന്ന ഇമ്പാക്ട്, ആൾക്കൂട്ട അക്രമണത്തിന്റെ ഭീകരത, എല്ലാം അതിന്റെ എക്സ്ട്രീം ലെവലിൽ കാണിക്കുന്നുണ്ട്. അതെല്ലം ഒരു ഉൾക്കിടിലത്തോടെ മാത്രമേ കണ്ടിരിക്കാൻ സാധിക്കൂ!
ലീഡിങ് റോളുകളിലെത്തിയ മൂന്ന് അഭിനേതാക്കളുടെ തകർപ്പൻ പ്രകടനം, ഗംഭീര മേക്കിങ്, ക്യാമറ വർക്ക്… തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സിനിമയെ, അതിലെ ഒരു കഥാപാത്രമെന്ന പോലെ, അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ സഹായിക്കുന്നുണ്ട്.