സ്റ്റാലിൻഗ്രാഡ് (Stalingrad) 2013

മൂവിമിറർ റിലീസ് - 148

പോസ്റ്റർ : അതുൽ പി.വി
ഭാഷ റഷ്യൻ
സംവിധാനം Fyodor Bondarchuk
പരിഭാഷ അനന്തു എ.ആർ
ജോണർ ആക്ഷൻ/വാർ

5.6/10

റഷ്യയുടെ മർമ്മപ്രധാനമായ ഒരു പ്രദേശമാണ് സ്റ്റാലിൻഗ്രാഡ്, വോൾഗയിൽ നിന്ന് സ്റ്റാലിൽ ഗ്രാഡിലേക്കുള്ള ശത്രുക്കളുടെ കടന്നുകയറ്റത്തെ ചെറുക്കാൻ പാകത്തിന് പാതയുടെ ഒറ്റ നടുക്കായി സ്‌ഥിതി ചെയ്യുന്ന ഒരു കൂറ്റൻ ബിൽഡിങ്.. അതിനെ പ്രതിരോധിച്ചു നിർത്തുന്ന 5 റഷ്യൻ സൈനികരുടെയും ഒരു പെൺകുട്ടിയുടെയും കഥയാണ്‌ സ്റ്റാലിൻഗ്രാഡ്. റഷ്യൻ സൈനികരുടെ ചെറുത്തു നില്പിനൊപ്പം ഒരു ജൂത യുവതിയുടെയും നാസി സൈനികന്റെയും മനോഹരമായ പ്രണയവും ചിത്രം പറഞ്ഞുപോകുന്നു.
IMAX ൽ റിലീസ് ചെയ്ത ആദ്യ റഷ്യൻ ചിത്രമെന്ന പ്രത്യേകതയും സ്റ്റാലിൻഗ്രാഡിനുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രമായ സ്റ്റാലിൻഗ്രാഡ്, ഒരു ജൂത പെൺകുട്ടിയും നാസി സൈനികനും തമ്മിലുള്ള പ്രണയം ചിത്രീകരിച്ചതിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നു. 2013 ൽ ഇറങ്ങിയ റഷ്യൻ ചിത്രങ്ങൾക്കൊപ്പം മത്സരിച്ചുകൊണ്ട് ഒരുപിടി അവാർഡുകൾ നേടാനും അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാനും ഈ ചിത്രത്തിനായി.
യുദ്ധ സിനിമകൾ ആസ്വദിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് സ്റ്റാലിൻഗ്രാഡ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ