സ്‌മൈൽ (Smile) 2022

മൂവിമിറർ റിലീസ് - 370

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Parker Finn
പരിഭാഷ അനൂപ് അശോക്
ജോണർ ഹൊറർ/മിസ്റ്ററി/ത്രില്ലെർ

6.5/10

കഴിഞ്ഞ കൊല്ലം പുറത്തിറങ്ങി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് സ്‌മൈൽ. സൈക്കാട്രിസ്റ്റായ നായിക റോസ് കട്ടർ വളരെ അവിചാരിതമായി ഒരു ആത്‍മഹത്യക്ക് ദൃസാക്ഷിയാകേണ്ടി വരുന്നു. ഭ്രാന്തമായ ഒരു ചിരിയിൽ നിന്ന് തന്റെ രോഗികളിൽ ഒരാൾ സ്വയം മരിക്കുന്നത് കാണുന്ന റോസിന്റെ ജീവിതം അവിടുന്ന് അങ്ങോട്ട് വളരെ സങ്കീർണമായ അനുഭവങ്ങളിലേക്ക് തിരിയുന്നു. ഇതേ സംവിധായകൻ 2020ൽ ചെയ്ത ഒരു ഷോർട്ട്ഫിലിമിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ഈ ചിത്രം ആവിഷ്‌കാര മികവും, ശബ്ദമിശ്രണത്തിലെ ക്വാളിറ്റിയും, അഭിനേതാക്കളുടെ ഗംഭീര പ്രകടനവും കാരണം നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസായി മാറുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ