സ്‌മൈൽ 2 ( Smile 2 ) 2024

മൂവിമിറർ റിലീസ് - 504

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Parker Finn
പരിഭാഷ ജസീം ജാസി & അനൂപ് പി സി മീനങ്ങാടി
ജോണർ ഹൊറർ/മിസ്റ്ററി/ത്രില്ലർ

7.0/10

ഹൊറർ ജോണറിൽ വന്ന ഒരു കൂട്ടം ഹോളിവുഡ് ചിത്രങ്ങളിൽ മികച്ചൊരു സിനിമയെന്ന് നിസംശയം പറയാവുന്ന ഒന്നാണ് സ്‌മൈൽ-2. ഏറെ ജനപ്രീതി നേടിയ ഒന്നാം ഭാഗത്തിനേക്കാൾ എല്ലാ മേഖലകളിലും മികവ് പുലർത്തിയ ഒരു രണ്ടാം ഭാഗം.

ഒരു മരണവും അതിന് മുൻപ് ഉള്ള വന്യമായ ഒരു ചിരിയും അതേതുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് കഥാസാരം.

അതിഭയാനകവും പിരിമുറക്കവുമായ അന്തരീക്ഷത്തിൽ ഭ്രമാത്മകതയെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ് ഡയറക്ടർ ഇവിടെ ചെയ്യുന്നത്.

നവോമി സ്കോട്ടിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ആദ്യഭാഗത്തെ സംഭവങ്ങളുടെ ആവർത്തനം മറ്റൊരാളിൽ നടക്കുന്ന കഥയല്ല ഇവിടെ പറയുന്നത്. ആദ്യഭാഗം കണ്ടവർ ഇത് നിർബന്ധമായും കാണുക.

©️

അഭിപ്രായങ്ങൾ പങ്കുവെക്കാൻ