സ്പ്ലാഷ് സ്പ്ലാഷ് ലവ് (Splash Splash Love) 2015

മൂവിമിറർ റിലീസ് - 375

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ കൊറിയൻ
സംവിധാനം Ji Hyun Kim
പരിഭാഷ റാഫി സലിം
ജോണർ ഫാന്റസി/റൊമാൻസ് / മിനി സീരീസ്

7.7/10

2015ൽ പുറത്തിറങ്ങിയ വെറും രണ്ട് എപ്പിസോഡ് മാത്രമുള്ള കൊറിയൻ റൊമാന്റിക് മിനി സീരിസാണ് സ്പ്ലാഷ് സ്പ്ലാഷ് ലവ്. ജീവിത്തിൽ യാതൊരു ലക്ഷ്യവുമില്ലാതെ സ്വയം അപ്രത്യക്ഷയായി നടക്കാൻ അതിയായ ആഗ്രഹിക്കുന്ന ഒരു കഥാനായിക. അതിനുവേണ്ടിയുള്ള പ്രാർഥനക്കിടയിൽ യാദൃശ്ചികമായി അവൾ രാജഭരണ കാലത്തിലേക്ക് എത്തിപ്പെടുന്നു. ആ നാട്ടിൽ മഴ പെയ്താൽ മാത്രമേ തനിക്ക് തന്റെ യഥാർത്ഥ ലോകത്തേക്ക് മടങ്ങി വരാനാകൂ എന്നു മനസ്സിലാക്കിയ നായികയുടെ അനുഭവങ്ങളാണ് കോമഡിയും, പ്രണയവുമൊക്കെയായി രണ്ട് എപ്പിസോഡുകളിലായി സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ