സ്പിരിറ്റ്: ദി ബിഗിനിങ്ങ് ഓഫ് ഫിയർ (Spirit: The beginning of Fear) 2020

മൂവിമിറർ റിലീസ് - 129

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Seong-ho Yoon
പരിഭാഷ റോഷൻ റോക്സ്
ജോണർ ഹൊറർ

4.1/10

ഭയാനകവും വിചിത്രവുമായ ചില സംഭവങ്ങളുടെ ചുരുളഴിക്കുന്ന ഒരു കൊറിയൻ ഹൊറർ ചിത്രമാണ് 2020 ൽ പുറത്തിറങ്ങിയ സ്പിരിറ്റ്: ദി ബിഗിനിങ്ങ് ഓഫ് ഫിയർ. ഒരു ഒഴിഞ്ഞ പഴയ വീടും ആ വീട്ടിൽ ഒരു പ്രതത്തേയും സ്ഥിരമായി സ്വപ്നം കണ്ട് ഞെട്ടി ഉണരുകയാണ് ലീങ് ജാങ്. ആ വീട്ടിൽ ഇതുവരെ 6 കൊലപാതകങ്ങൾ നടന്നതായി ലീങ് പലപ്പോഴായി സ്വപ്നം കാണുന്നു. ഒരു ദിവസം അവളുടെ ഭർത്താവ്, അവൾ സ്വപ്നത്തിൽ കാണുന്ന അതേ വീടിന്റെ കാര്യം പറയുകയും ആ വീട് താൻ വാങ്ങാൻ പോകുകയാണെന്നും പറയുന്നു. അതിന് ശേഷം ആ വീട് വാങ്ങാൻ പോയ ലീങ്ങിന്റെ ഭർത്താവ് മടങ്ങി വരാതാകുകയും തുടർന്നുള്ള സംഭവ വികസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.
തന്റെ ഭർത്താവിന് എന്ത് സംഭവിച്ചു? താൻ എന്തുകൊണ്ടാണ് ഈ സ്വപ്നങ്ങൾ കാണുന്നത്?യാഥാർത്ഥത്തിൽ അവിടെ പ്രേതമുണ്ടോ? തുടങ്ങിയ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളാണ് സിനിമ പറയുന്നത്.

വളരെ പതിഞ്ഞ താളത്തിൽ നീങ്ങുന്ന ഈ ചിത്രത്തിൽ ജംമ്പ് സ്‌കേർ സീനുകൾ കുറവാണ്. എങ്കിലും ഹൊറർ സിനിമ പ്രേമികൾക്ക് ഒരു വേറിട്ട അനുഭവം തരാൻ ചിത്രത്തിന് സാധിച്ചേക്കും. ശേഷം കണ്ട് വിലയിരുത്തുക

അഭിപ്രായങ്ങൾ പങ്കുവെക്കാൻ