ഭാഷ | കൊറിയൻ |
സംവിധാനം | Lee Na-Jeong |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡ്രാമ/ഹിസ്റ്ററി |
കൊറിയ ജാപ്പനീസ് കൊളോണിയൽ ഭരണത്തിൽ കീഴിലായിരിക്കേ, 1910 – 45 കാലഘട്ടത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ലീ-നാ-ജ്യോങിൻ്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ‘സ്നോവി റോഡ്.’
മഞ്ഞണിഞ്ഞ് മനോഹരമായ ഒരു കൊറിയൻ ഗ്രാമത്തിൽ താമസിക്കുന്ന കൗമാരക്കാരായ രണ്ടു പെൺകുട്ടികളാണ്, പഠനത്തിന് പോകാൻ പോലും നിവൃത്തിയില്ലാത്ത ദരിദ്രയായ ജോങ് ബണും, സമ്പന്ന കുടുംബത്തിലെ യോങ് ഏയും. ജാപ്പനീസ് പട്ടാളം നിർബന്ധിത സൈനിക സേവനത്തിനായി പിടിച്ചു കൊണ്ടു പോകുന്ന കൂട്ടത്തിൽ ഇരുവരും, തടവിലാക്കപ്പെട്ട നിരവധി സ്ത്രീകൾക്കൊപ്പം ജാപ്പനീസ് പട്ടാളത്തിൻ്റെ ലൈംഗീക ക്രൂരതകൾക്ക് ഇരയാവുന്നു. തടവറയിൽ നിന്നും ഭാഗ്യവശാൽ രക്ഷപ്പെട്ട ജോങ് ബൺ തൻ്റെ ജീവിത സായാഹ്നത്തിൽ പഴയ കാല അനുഭവങ്ങൾ ഓർത്തെടുക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. അശ്ലീല രംഗങ്ങളൊന്നും ഉൾപ്പെടുത്താതെ പെൺകുട്ടികളുടെ യാതനകൾ ചിത്രീകരിച്ചതിനാൽ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും സ്വീകാര്യമാവുന്നു. 24th ചൈനാ ഗോൾഡൻ റൂസ്റ്റർ & ഹൺഡ്രഡ് ഫ്ലവേഴ്സ് ഫെസ്റ്റിലെ മികച്ച ചിത്രമായതടക്കം ഇത് നിരവധി പുരസ്ക്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.