സ്നൈപ്പർ : ദ വൈറ്റ് റേവൻ (Sniper : The White Raven) 2022

മൂവിമിറർ റിലീസ് - 430

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഉക്രേനിയൻ
സംവിധാനം Marian Bushan
പരിഭാഷ അനന്തു A R
ജോണർ വാർ

6.4/10

എക്കാലത്തും അശാന്തിയുടെ ഒരു ഭൂമികയായിരുന്നു ഉക്രെയ്ൻ. ഉക്രെയ്ൻ അതിർത്തി കടന്നുള്ള റഷ്യൻ അധിനിവേശവും അതിന് അവിടുത്തെ ചെറുപ്പക്കാർ നടത്തിയ ചെറുത്തുനിൽപ്പുമൊക്കെ ഈയിടെയും നമ്മൾ പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതുമാണ്. ഇത്തരത്തിലുള്ള ഒരു അതിജീവനത്തിന്റെ കഥയാണ് 2022ൽ പുറത്തിറങ്ങിയ സ്നൈപ്പർ ദ വൈറ്റ് റേവൻ എന്ന ഉക്രേനിയൻ ചലച്ചിത്രം. പരിസ്ഥിതി ഗവേഷകനായ മേക്കോളോ, തന്റെ നിറഗർഭിണിയായ ഭാര്യയുമൊത്ത് ഉക്രെയ്ൻ-റഷ്യൻ അതിർത്തിയിലെ ഒരു മലഞ്ചെരുവിൽ സ്വസ്‌ഥ ജീവിതം നയിക്കുന്ന സമയത്ത് റഷ്യൻ ആർമിയുടെ ആക്രമണം അദ്ദേഹത്തിനും ഭാര്യക്കും നേരിടേണ്ടി വരുന്നു. റഷ്യയെ വകവരുത്തണം എന്ന ഉറച്ച തീരുമാനത്തോടെ അദ്ദേഹം നടത്തുന്ന അതിജീവനത്തിലൂന്നി ഉക്രെയ്ൻ ജനതയുടെ തോൽക്കാത്ത മനസ്സിനെ സംവിധായകൻ വളരെ മനോഹരമായി വരച്ചു കാട്ടിയിട്ടുണ്ട്. സിനിമയുടെ മുടക്കുമുതലിന്റെ 80 ശതമാനത്തോളം പുരസ്‌ക്കാര പ്രൈസിലൂടെ മാത്രം ഈ ചിത്രം നേടിയെടുത്തിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ