ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David R Ellis |
പരിഭാഷ | യു എ ബക്കർ പട്ടാമ്പി |
ജോണർ | ആക്ഷൻ/ത്രില്ലെർ |
ഡേവിഡ് ആർ എല്ലിസിന്റെ സംവിധാനത്തിൽ, സാമുവേൽ ജാക്സണെ നായകനാക്കി 2006 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ത്രില്ലറാണ് ഈ ചിത്രം. സിനിമയുടെ പേര് കൊണ്ട് തന്നെ ആരാധകരിൽ ആവേശം നിറച്ച ചിത്രത്തിന്, റിലീസിന് ശേഷവും റീഷൂട്ട് ചെയ്ത രംഗങ്ങൾ കൂട്ടിച്ചേർത്ത ചരിത്രം ഉണ്ട്. ബോക്സ് ഓഫീസിലും തരംഗമായ ചിത്രം ചിത്രത്തിലെ വിഷപാമ്പുകളുടെ ഭയാനക രംഗങ്ങൾ കൊണ്ടും പ്രശസ്തമാണ്.
പബ്ലിക് പ്രോസിക്യൂട്ടറെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രമാദമായൊരു കൊലക്കേസിലെ പ്രധാന ദൃസാക്ഷിയാണ് സെയ്ൻ. കുപ്രസിദ്ധ മാഫിയ തലവൻ എഡ്ഡി കിം ആണ് കൊലയാളി. FBI ഓഫീസർ ഫ്‌ളിന്നിനോടൊപ്പം ലോസ് ആഞ്ചലസ് പോലീസ് ആസ്ഥാനത്തേക്ക് മൊഴി നൽകാനായുള്ള യാത്രയിലാണ് സെയ്ൻ.
തന്നെ നേരിട്ട് കണ്ടിട്ടുള്ള സാക്ഷിയുടെ മൊഴി തന്റെയും തന്റെ സാമ്രാജ്യത്വത്തിന്റെയും അന്ത്യമായിരിക്കും എന്ന് തിരിച്ചറിയുന്ന എഡ്ഡി കിം, അവർ യാത്ര ചെയ്തിരുന്ന വിമാനത്തിന്റെ കാർഗോയിൽ ആയിരക്കണക്കിന് വിഷപ്പാമ്പുകളെ രഹസ്യമായി കയറ്റുന്നു. വിമാനം പൊങ്ങി കഴിഞ്ഞാൽ ഉടൻ പുറത്ത് ചാടാവുന്ന വിധത്തിൽ ക്രമീകരിച്ചായിരുന്നു പാമ്പുകളെ കാർഗോ ബോക്സിനുള്ളിൽ സൂക്ഷിച്ചിരുന്നത്.
30000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിലേക്കു ഇരച്ചു കയറുന്ന അക്രമികളായ വിഷപ്പാമ്പുകൾ യാത്രക്കാരെ ഒന്നടങ്കം ആക്രമിക്കുന്നു. പിന്നീടങ്ങോട്ടു നടക്കുന്ന അത്യന്തം ഭീതിതമായ സംഭവങ്ങളാണ് പ്രേക്ഷകരെ മുൾമുനയിൽ നിർത്തും വിധം സംവിധായകൻ പറയുന്നത്