ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | JT Mollner |
പരിഭാഷ | ജസീം ജാസി & അനൂപ് പി സി മീനങ്ങാടി |
ജോണർ | സൈക്കോളജിക്കൽ/ത്രില്ലർ |
ആറു ചാപ്റ്ററുകളിലൂടെ സാക്ഷാൽ ടറന്റിനോ സ്റ്റൈലിൽ രക്തചൊരിച്ചിലിലൂടെ പറഞ്ഞു പോകുന്ന ഒരു ഗംഭീര ഇറോട്ടിൽ ത്രില്ലർ മൂവിയാണ് സ്ട്രേഞ്ച് ഡാർലിംഗ്. തന്നെ വേട്ടയാടാൻ ശ്രമിക്കുന്ന സീരിയൽ കില്ലറിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയിലൂടെ വളരെ സാധാരണമായി സ്റ്റാർട്ട് ചെയ്യുന്ന സിനിമ പിന്നീട് കടന്നുപോകുന്നത് തീർത്തും അവിശ്വസനീയമായ രംഗങ്ങളിലൂടെയായിരിക്കും.
നോൺ ലിനിയർ നരേഷൻ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി, ഹെവി ബാഗ്രൗണ്ട് സ്കോർ, എഡിറ്റിംഗ്, കളറിംഗ്, ക്യാമറ.. എല്ലാം കഥയുടെ സ്വഭാവത്തോട് ചേർന്ന് നിന്ന്, ഗംഭീര പ്രകടനങ്ങളും സപ്പോർട്ട് നൽകി ബിൽഡ് ചെയ്ത മികച്ചൊരു ത്രില്ലറാണ് ചിത്രം.