| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Mike Elliott |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ഴോൺറെ | ഫാന്റസി/അഡ്‌വെഞ്ചർ |
| Rating | IMDb |
ദി മമ്മി ട്രിലോജിയുടെ സ്പിൻ-ഓഫായി നിർമ്മിക്കപ്പെട്ട അഞ്ചു ചിത്രങ്ങളടങ്ങിയ ചലച്ചിത്ര പരമ്പരയിലെ നാലാമത് ചിത്രമാണ്, ദി സ്കോർപിയൻ കിങ്, 4. ക്വസ്റ്റ് ഫോർ പവർ (2015).
രാജ്യവും രാജ്ഞിയും നഷ്ടമായ സ്കോർപ്പിയൻ കിംഗ് ജീവനോപാധിക്കായി വെറുമൊരു കൂലിക്കാരനായി മാറി. ഇതിനിടയിൽ നഷ്ടപ്പെട്ട അധികാരവും ശക്തിയും വീണ്ടെടുക്കുന്നതിനായി മരുഭൂമിയിൽ വച്ച് പരിചയപ്പെട്ട ഡ്രാസൻ എന്നയാളുമായി ചേർന്ന് പ്രവർത്തിക്കുന്നു. എന്നാൽ ഡ്രാസന്റെ ഉദ്ദേശലക്ഷ്യങ്ങൾ മറ്റൊന്നായിരുന്നു. സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ മഹാ മാന്ത്രികനായിരുന്ന അൽ-കമാൻ പ്രഭുവിന്റെ കിരീടവും സിംഹാസനവും കരസ്ഥമാക്കി അനന്തമായ ശക്തികൾ നേടുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. പിന്നീട് ഡ്രാസനേയും കൂട്ടാളികളേയും നേരിട്ട് സ്കോർപ്പിയൻ കിംഗിന്റെ സാഹസികയാത്ര തുടങ്ങുകയായി.