സോൾ (Soul) 2020

മൂവിമിറർ റിലീസ് - 103

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Pete Docter
പരിഭാഷ സൗപർണിക വിഷ്‌ണു & വിഷ്‌ണു സി നായർ
ജോണർ ആനിമേഷൻ/അഡ്വഞ്ചർ/കോമഡി

8.1/10

ഈ ഭൂമിയിൽ നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ് എന്ന് ചോദിച്ചാൽ എത്രപേർക്ക് കൃത്യമായ ഒരു മറുപടി നൽകാനാവും? ആർക്കും കഴിയില്ല തന്നെ. ഇവിടെയിപ്പോഴും ജീവിതത്തിൽ എന്തായിത്തീരുന്നു എന്നത് നോക്കിയാണ് ഒരാൾ തന്റെ ജീവിതം എങ്ങനെ ജീവിച്ചു എന്ന് കണക്കാക്കുന്നത്. ജോ ഗാർഡ്നർ അത്തരത്തിൽ വലിയൊരു സ്വപ്നം നെഞ്ചിലേറ്റി നടക്കുന്നൊരു മനുഷ്യനാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ അവസരം കയ്യിൽ വരുന്ന സമയത്ത് തന്നെ, ഭൂമിയിലെ തന്റെ സമയം അവസാനിച്ചെന്ന് ജോ മനസ്സിലാക്കുന്ന നിമിഷം മുതൽ, സോൾ നമ്മളെ ജീവിതം എന്താണെന്നും എന്തിന് വേണ്ടിയാണെന്നും പഠിപ്പിക്കാൻ തുടങ്ങുന്നു. മനസ്സിരുത്തി ഒന്ന് കാണാൻ തയ്യാറായാൽ ഇരുത്തി ചിന്തിപ്പിക്കും ഈ അനിമേഷൻ ചിത്രം. എന്നും അനിമേഷൻ ചിത്രങ്ങൾക്ക് പേരുകേട്ട വാൾട് ഡിസ്‌നിയും പിക്സാർ സ്റ്റുഡിയോസും ചേർന്നാണ് സോൾ ഒരുക്കിയിരിക്കുന്നത്. ജോ ഗാർഡ്നറിന് ശബ്ദം നൽകിയിരിക്കുന്നത് പ്രിയ നടൻ ജേമി ഫോക്സ് ആണ് എന്നുള്ളതും ശ്രദ്ധേയം. ഭൂമിയിൽ മനുഷ്യജന്മത്തെ സരളമാക്കുന്ന ഒട്ടനവധി സംഗതികൾ ഈശ്വരൻ നമ്മുടെ ചുറ്റും ഒരുക്കിയിട്ടുണ്ട്. എന്നാൽ, അന്നന്നത്തെ അന്നം തേടിയുള്ള ഓട്ടപ്പാച്ചിലിൽ നമ്മളതൊന്നും ശ്രദ്ധിക്കാറ് പോലുമില്ല. അവസാനത്തോട് അടുക്കുമ്പോഴാണ് അല്ലെങ്കിലും ഇതുവരെ തുടങ്ങിയില്ലല്ലോ എന്ന ചിന്ത ഉണ്ടാവുക. വളരെ മനോഹരമായ സന്ദർഭങ്ങളിലൂടെ, പശ്ചാത്തലസംഗീതത്തിലൂടെ, കഥാപാത്രങ്ങളുടെ ചേഷ്ടകളിലൂടെ ഡിസ്‌നി ഈ ചിത്രത്തെ മികച്ചൊരു സിനിമ അനുഭവമാക്കി മാറ്റിയിട്ടുണ്ട്. ഇത്തവണത്തെ, മികച്ച അനിമേഷൻ ഫീച്ചർ ഫിലിമിനും ബെസ്റ്റ് ഒറിജിനൽ സ്കോറിനും ഉള്ള ഓസ്കാർ പുരസ്കാരം നേടിയത് സോൾ ആണ്. ഇതേ വിഭാഗങ്ങളിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടി. ഇവയ്ക്ക് പുറമെ മറ്റ് 104 പുരസ്‌കാരങ്ങൾ നേടിയ സോൾ, 95 ഇനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. കാഴ്ചയുടെ മറ്റൊരു മായാലോകം നിങ്ങൾക്കായി മൂവി മിറർ സോളിലൂടെ ഇവിടെ ഒരുക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ