ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sean McNamara |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ബയോഗ്രാഫി & സ്പോർട്സ് |
2003 ഒക്ടോബറിലാണ്, സർഫിംഗ് ബോർഡിൽ വിശ്രമിക്കവേ ബെഥനി ഹാമിൽട്ടന് സ്രാവിൻ്റെ കടിയേറ്റ് ഇടതു കൈ പൂർണ്ണമായും നഷ്ടപ്പെട്ടത്. സർഫിംഗിൽ ദേശീയ കിരീടം നേടുക എന്ന അവളുടെ ജീവിതാഭിലാഷം ഉപേക്ഷിക്കാൻ അവൾ തയ്യാറല്ലായിരുന്നു. സർഫർമാരായ മാതാപിതാക്കളുടേയും സഹോദരൻമാരുടേയും പിന്തുണയോടെ അവൾ തൻ്റെ സ്വപനം സാക്ഷാത്കരിക്കുക തന്നെ ചെയ്തു. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കി 2011 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അഡ്വഞ്ചർ സ്പോർട്ട്സ് മൂവിയാണ് ”സോൾ സർഫർ”.
‘ബ്രിഡ്ജ് ടു ടെറാബിത്തിയ’ യിലെ ലെസ്ലിയെ അനശ്വരയാക്കിയ അന്ന സോഫിയ റോബാണ് ബെഥനി ഹാമിൽട്ടനായി വേഷം പകർന്നത്. ഏതു പ്രതികൂല ഘട്ടത്തിലും തോറ്റു കൊടുക്കേണ്ടതില്ല എന്ന ദൃഢനിശ്ചയത്തിലൂടെ ബെഥനി ഹാമിൽട്ടൺ നൽകുന്നത്, മഹത്തായ ഒരു സന്ദേശമാണ്. കൂടാതെ ഹരിതഭംഗിയാർന്ന കടൽത്തീരത്തെ പഞ്ചാരമണലിലിരുന്ന് തിരമാലകളുടെ ചിറകിലേറി കുതിക്കുന്ന സർഫിംഗിൻ്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കാനുമാവും.