ഭാഷ | തെലുഗു |
സംവിധാനം | Prashanth Varma |
പരിഭാഷ | സഫീർ അലി, അനന്തു AR, പ്രവീൺ കുറുപ്പ്, മനോജ് കുന്നത്ത് |
ജോണർ | സോംബി കോമഡി/ആക്ഷൻ |
മാരിയോയും സുഹൃത്തുക്കളും തങ്ങൾ ഉണ്ടാക്കിയ ഗെയിം ഏതു നിമിഷവും ക്രാഷ് ആകും എന്ന് മനസിലാക്കുകയും അതിന് പരിഹാരം കാണാൻ അവരുടെ സുഹൃത്ത് കല്ല്യാണിന്റെ കല്ല്യാണത്തിന് പോകുകയും അവിടുന്ന് കോഡ് ശരിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അവിടെ എത്തിയ അവരെ കാത്തിരുന്നത് വെട്ടിക്കൊല്ലാൻ ഒരു കൂട്ടം ആളുകളും കൂടെ ഒരു കൂട്ടം സോമ്പികളും ആണ് പിന്നീട് അവിടെ നിന്നുള്ള അവരുടെ പോരാട്ടമാണ് ചിത്രം കോമഡി രീതിയിൽ അവതരിപ്പിക്കുന്നത്,awe, ‘കൽക്കി’ എന്നിവക്ക് ശേഷം വരുന്ന പ്രശാന്ത് വർമ്മ പടം എന്ന നിലയിൽ എല്ലാവരും കാത്തിരുന്ന ഈ സിനിമ ചിരിക്കാനും , ത്രില്ലടിക്കാനും , goosebumps സീനുകൾ കൊണ്ട് രോമാഞ്ചമടിക്കാനുമുള്ള ഒരു കിടിലൻ ഐറ്റം തന്നെയാണ്.
അഭിനേതാക്കളുടെ പ്രകടനം പറയുമ്പോൾ, എല്ലാരും തന്നെ നല്ല പ്രകടനം ആയിരുന്നു കാഴ്ച്ച വെച്ചത്.
എടുത്ത് പറയേണ്ട മറ്റൊരു വസ്തുത സിനിമയിലെ ബിജിഎം, സിനിമാട്ടോഗ്രാഫി എന്നിവയായിരുന്നു.
ആകെ മൊത്തത്തിൽ നന്നായി ആസ്വദിച്ചിരുന്നു കാണാൻ പറ്റുന്ന നല്ലൊരു കോമഡി എന്റർടൈനർ സിനിമയുടെ മലയാളം പരിഭാഷ മൂവി മിററിന്റെ പ്രിയ പ്രേക്ഷകർക്കായി ഞങ്ങൾ സമർപ്പിക്കുന്നു.
ഈ ചിത്രത്തിന്റെ മൂവി ഫയലുകൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.
@mmsubtitlessub