ഭാഷ | ഹിന്ദി |
സംവിധാനം | Aditya Nimbalkar |
പരിഭാഷ | ജസീം ജാസി & അനൂപ് പി സി മീനങ്ങാടി |
ജോണർ | ത്രില്ലർ |
വർഷങ്ങൾക്ക് മുൻപ് ഇന്ത്യയൊട്ടാകെ പിടിച്ചുകുലുക്കിയ, മാധ്യമങ്ങൾക്ക് കുറച്ചുകാലം ഒരു വിരുന്ന് തന്നെയായിരുന്ന ഒരു സംഭവമായിരുന്നു നോയിഡയിലെ കൊലപാതകങ്ങൾ. ഈ സംഭവത്തെ ആസ്പദമാക്കി ഇക്കൊല്ലം പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് സെക്ടർ 36.
മകളെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന ഒരു അച്ഛനെ പോലീസ് FIR പോലും എടുക്കാതെ മടക്കി അയക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകൾ ആ നാട്ടിൽ പലപ്പോഴായി നടന്ന ഇത്തരം തിരോധാനങ്ങളിലെ ഒരു ഇര മാത്രമായിരുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും അന്വേഷണ രംഗങ്ങളുമാണ് ചിത്രത്തിന്റെ ജീവൻ. പ്രതിയെ ചോദ്യം ചെയ്യുന്ന സീനുകളിലൊക്കെയും ഒരു നടന്റെ പീക്ക് ലെവൽ പെർഫോമൻസ് തന്നെ പ്രേക്ഷകർക്ക് കാണാം. വിക്രാന്ത് മാസേയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകർഷണം. ത്രില്ലർ ആരാധകർക്ക് ശരിക്കും നടന്ന സംഭവങ്ങളുടെ സാക്ഷ്യം എന്ന ബോധ്യത്തോടെ കാണാവുന്ന ഒരു ഗംഭീര വർക്ക് തന്നെയാണ് സെക്ടർ 36