സൂപ്പർബോയ്സ് ഓഫ് മാലെഗാവ്
( Superboys of Malegaon ) 2024

മൂവിമിറർ റിലീസ് - 583

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഹിന്ദി
സംവിധാനം Reema Kagti
പരിഭാഷ അനൂപ് പി സി
ജോണർ കോമഡി/ഡ്രാമ

7.8/10

റീമ കഗ്തിയുടെ സംവിധാനത്തിലും വരുൺ ഗ്രോവറിൻ്റെ തിരക്കഥയിലും 1997ലെ മാലെഗാവ് എന്ന ഗ്രാമത്തിലെ ഏഴ് ചെറുപ്പക്കാരുടെ സിനിമാ സ്വപ്നങ്ങളും അവരുടെ ജീവിതത്തിലെ സംഭവ വികാസങ്ങളുമായി 2024ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് സൂപ്പർബോയ്സ് ഓഫ് മാലെഗാവ്. ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ, അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് പ്രധാന ആകർഷണം. പ്രത്യേകിച്ച് ആദർശ് ഗൗരവ്, വിനീത് കുമാർ സിംഗ്, ശശാങ്ക് അറോറ തുടങ്ങിയവരുടെ പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ്. സിനിമയുടെ ക്ലൈമാക്സ് അതിമനോഹരം തന്നെയാണ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം, സിനിമ എന്ന കലാരൂപത്തിനുള്ള ഒരു ട്രിബ്യൂട്ട് കൂടിയാണ്. മാലെഗാവിലെ സാധാരണക്കാർക്ക് വേണ്ടി ഷോലെയുടെ പാരഡി സിനിമ നിർമ്മിക്കുന്ന ഈ ചെറുപ്പക്കാരുടെ സൗഹൃദവും പരിശ്രമവും ഹൃദസ്പർശിയാണ്. ഹറാം രംഗങ്ങൾ ഒഴിവാക്കിയ ഹലാൽ സിനിമകൾ വിൽക്കുന്ന ഒരു പശ്ചാത്തലത്തിൽ നിന്ന് സിനിമയുടെ എഡിറ്റിംഗ് പഠിക്കുന്ന ഒരു കഥാപാത്രത്തെയും സിനിമ പരിചയപ്പെടുത്തുന്നു. തൊണ്ണൂറുകളിലെ ഹിന്ദി സിനിമകളുടെ സ്വാധീനവും പ്രാദേശികമായ ജനപ്രിയ സംസ്കാരവും സിനിമയിൽ മനോഹരമായി പകർത്തിയിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ