ഭാഷ | കന്നഡ |
സംവിധാനം | ദേവിപ്രസാദ് ഷെട്ടി |
പരിഭാഷ | മനോജ് കുന്നത്ത് & ഡോ.ഓംനാഥ് |
ജോണർ | മിസ്റ്ററി/ത്രില്ലെർ |
സബ് ഇൻസ്‌പെക്ടർ സീതാറാം സ്ഥലം മാറ്റം കിട്ടിയിട്ട് ആനഗദ്ദേ പോലീസ് സ്റ്റേഷനിൽ വന്നു ജോയിൻ ചെയ്തതിന്റെ അടുത്ത ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ മോഷണം നടക്കുന്നു. ആളുകൾക്കിടയിൽ ഉണ്ടാകുന്ന മുറുമുറുപ്പ് അദ്ദേഹത്തിന്റെ സമനില തെറ്റിക്കുകയും മോഷ്ടാക്കളെ പിടിക്കണം എന്ന വാശിയെ പിരികേറ്റപ്പെടുകയും ചെയ്യുന്നു. അതേ നാട്ടിലെ മീൻകാരൻ നാഗയിലും അതുപോലെ KEB ജീവനക്കാർ ആയ സീനയിലും ദേവയിലും സീതാറാമിന് സംശയം ജനിക്കുന്നു. ആ തലത്തിലുള്ള അന്വേഷണത്തിനിടയിൽ അവർ രക്ഷപ്പെടുകയും ചെയ്യുന്നു. മറ്റൊരു ദിവസം വിവാഹ വാർഷികത്തിന് വീട്ടിലെത്തുന്ന അദ്ദേഹം കാണുന്ന ദുരൂഹമായ കാഴ്ചയും, അതിന്റെ കാരണം അന്വേഷിച്ചുള്ള യാത്രയുമാണ്, വലിയൊരു ദുരൂഹതയുടെ ചുരുൾ അഴിയുന്നതിന് ഹേതുവാകുന്നത്…അതെന്താണെന്ന് നമുക്ക് കണ്ടറിയാം….