സീക്രെട്ട്ലി ഗ്രേറ്റ്ലി (Secretly Greatly) 2013

മൂവിമിറർ റിലീസ് - 17

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Jang cheol-soo
പരിഭാഷ നെവിൻ ബാബു & കെവിൻ ബാബു
ജോണർ ആക്ഷൻ/കോമഡി

6.8/10

കൊറിയൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമായ കിം സൂ-ഹ്യുൻ മുഖ്യവേഷത്തിൽ എത്തിയ ചിത്രമാണ് സീക്രെട്ട്ലി ഗ്രേറ്റ്‌ലി. നോർത്ത് കൊറിയൻ ചാരനായി സൗത്ത് കൊറിയയിലേക്ക് വന്ന്, അവിടെയുള്ള ഒരു ഗ്രാമത്തിൽ ഒരു മന്ദബുദ്ധിയായി അഭിനയിക്കുന്ന, നോർത്ത് കൊറിയൻ രഹസ്യസംഘത്തിലെ അംഗമായ നായകൻ, തനിക്കുള്ള ദൗത്യം പാർട്ടി നൽകുന്നതിനായി കാത്തിരിക്കുന്നു. അതിനിടയിൽ നായകന്റെ കൂടെ പരിശീലനകാലത്ത് ഉണ്ടായിരുന്ന 2 പേരെ പാർട്ടി അവിടേക്ക് വ്യത്യസ്ത ദൗത്യങ്ങൾക്കായി അയക്കുകയും ചെയ്യുന്നു, പിന്നീട് നടക്കുന്ന ദുരൂഹമായ പല സംഭവങ്ങളുമാണ് കഥാസാരം. അത്യാവശ്യം കോമഡിയോടുകൂടി അവതരിപ്പിച്ചിരിക്കുന്ന സിനിമയുടെ ആദ്യ പകുതി, സാധാരണ സിനിമയെപോലെ മുന്നോട്ടുപോകുകയും, രണ്ടാം പകുതിയിൽ എത്തുമ്പോൾ സിനിമയുടെ സ്വഭാവം മറ്റൊരു തലത്തിലേക്ക് മാറുകയും ചെയ്യുന്നു. സിനിമ പ്രേമികളെ ഒട്ടും നിരാശരാക്കാത്ത ഒരു ചിത്രം തന്നെയാണ്, സീക്രെട്ട്ലി ഗ്രേറ്റ്‌ലി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ