സിവിൽ വാർ ( Civil War ) 2024

മൂവിമിറർ റിലീസ് - 527

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Alex Garland
പരിഭാഷ അനന്തു A R
ജോണർ പൊളിറ്റിക്കൽ ത്രില്ലർ

7/10

വരും കാലത്ത് അമേരിക്കയിൽ നടന്നേക്കാവുന്ന ഒരു സാങ്കൽപ്പിക ആഭ്യന്തരയുദ്ധത്തിലെ നേർക്കാഴ്ചകൾ, അതാണ് 2024ൽ പുറത്തിറങ്ങിയ സിവിൽ വാർ. സർക്കാരിനെ അട്ടിമറിച്ച് വിമതസംഘം മുന്നേറുകയാണ്. തലസ്ഥാനവും, പ്രസിഡന്റിന്റെ ജീവനുമാണ് അവരുടെ ലക്ഷ്യം. അമേരിക്കയാകെ ചോരക്കളമായി മാറിയ ഈ സന്ദർഭത്തിൽ ഒരു കൂട്ടം മാധ്യമപ്രവർത്തകർ അപകടം നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച് പ്രസിഡന്റിന്റെ ഇന്റർവ്യൂവെന്ന ലക്ഷ്യവുമായി കടന്നുവരുന്നു. അത്യന്തം അപകടകരമായ ഈ യാത്രയാണ് സിനിമയുടെ കാതൽ. പത്രധർമ്മവും, സമൂഹത്തിലെ വിഭാഗീയതയെയും ഒരുപോലെ മുൻനിർത്തിയാണ് സംവിധായകൻ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. ഗംഭീര പശ്ചാത്തലസംഗീതവും, ഛായാഗ്രഹണവും സിനിമയുടെ വലിയൊരു ഹൈലൈറ്റ് തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ