ഭാഷ | തെലുഗു |
സംവിധാനം | Praveen Kandregula |
പരിഭാഷ | സഫീർ അലി & പ്രജിത്ത് പ്രസന്നൻ |
ജോണർ | കോമഡി/ഡ്രാമ |
വീരബാബുവിന് ഒരിക്കൽ ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ഓട്ടോറിക്ഷയിൽ നിന്ന് വിലപിടിപ്പുള്ള ഒരു ക്യാമറ കിട്ടുന്നു ബാബു ഈ ക്യാമറയും കൊണ്ട് സിനിമ പിടിക്കാൻ ഇറങ്ങുന്നു. കൂടെ ഫോട്ടോഗ്രാഫർ ഗണപതിയും ,മരിഡേശ് ബാബുവും, ദിവ്യ എന്ന പെൺകുട്ടിയും ഉണ്ട്. ഇവരെല്ലാരും ചേർന്ന് സിനിമ പിടിക്കാൻ ഇറങ്ങുമ്പോൾ നടക്കുന്ന രസകരമായ സംഭവങ്ങൾ ആണ് സിനിമ ബണ്ടി.
എടുത്തു പറയേണ്ടത് വലിയ താരങ്ങളോ ,പാട്ടോ ഒന്നും ഇല്ലാതെ ഇത്ര മനോഹരമായി സിനിമ ചെയ്തിരിക്കുന്നതാണ്.
സത്യം പറഞ്ഞാൽ അഭിനയിക്കുന്ന എല്ലാ അഭിനേതാക്കളും പുതുമുഖങ്ങൾ ആണ് എന്നിട്ടും അവരെല്ലാം എങ്ങനെയാണ് ഇത്ര റിയലിസ്റ്റിക് ആയിട്ട് അഭിനയിക്കുന്നതെന്ന് നമ്മൾ അത്ഭുതപ്പെട്ടു പോകും.
“സിനിമയെ ഒരുപാട് സ്നേഹിക്കുന്നവർ സിനിമയിൽ എന്തെങ്കിലും ആകാൻ കൊതിക്കുന്നവർ ഇവരെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട ഈ മനോഹരമായ റിയലിസ്റ്റിക് ഫീൽ ഗുഡ് മൂവിയുടെ മലയാളം പരിഭാഷ സിനിമ പ്രേമികൾക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുന്നു “