സിനിമ പാരദീസോ
( Cinema Paradiso ) 1988

മൂവി മിറർ റിലീസ് • 574
ഭാഷ ഇറ്റാലിയൻ
സംവിധാനം Giuseppe Tornatore
പരിഭാഷ അനന്തു ഏ ആർ
ഴോൺറെ ഡ്രാമ
Rating IMDb 8.5/10

Download Subtitles

DOWNLOAD

Cinema.Paradiso.1988.720p@MMSubs.srt
(103.89 KB)

Synopsis

വളരെ പ്രശസ്തനായ ഒരു സിനിമ സംവിധായകനാണ് സാൽവത്തോർ. ഒരു ദിവസം രാത്രി, കുട്ടിക്കാലത്ത് തനിക്ക് എല്ലാമായിരുന്ന ആൽഫ്രഡോ എന്ന സുഹൃത്തിന്റെ മരണവാർത്ത അയാളെ തേടിയെത്തുന്നു. ഒരു നിമിഷം തന്റെ ബാല്യകാലത്തിലേക്കുള്ള അയാളുടെ വഴുതി വീഴലാണ്, കാലം എത്ര കഴിഞ്ഞാലും നിത്യഹരിതം എന്നു വിശേഷിപ്പിക്കാവുന്ന സിനിമ പാരദീസോയെന്ന ചലച്ചിത്രത്തിന്റെ ആത്മാവ്. ഒരിക്കലും ഈ സിനിമ ടോട്ടോയെന്ന സാൽവത്തോറിന്റെയും അയാളെ സിനിമയെന്ന മായികലോകത്തേക്ക് കൈപിടിച്ച് കയറ്റിയ ആൽഫ്രഡോയുടെയും മാത്രം കഥയല്ല. സിനിമയെ ജീവനായി കാണുന്ന നമ്മുടെ കഥയാണ്. സിനിമ ഒരു സമൂഹത്തെ എത്രമേൽ സ്വാധീനിക്കുമെന്നതിന് ഉത്തമ ഉദാഹരണമായ ഈ ചിത്രം, അക്കാലത്ത് പ്രദർശിപ്പിക്കപ്പെടാത്ത ചലച്ചിത്രമേളകൾ വിരളമെന്ന് തന്നെ പറയാം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ