സിക്‌സ്റ്റി മിനിറ്റ്‌സ് ( Sixty Minutes ) 2024

മൂവിമിറർ റിലീസ് - 514

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ജർമ്മൻ
സംവിധാനം Oliver Kienle
പരിഭാഷ അനൂപ് പി സി
ജോണർ സ്പോർട്സ്/ത്രില്ലർ

5.7/10

ഒരു മാർഷ്യൽ ആർട്ട് ഫൈറ്റർ ആയ ഒക്റ്റ തന്റെ ഏറ്റവും പുതിയ ഫൈറ്റിനുവേണ്ടി ബോക്സിലേക്ക് കയറുന്നതിനു തൊട്ടു മുൻപ് തന്റെ മകളും ഭാര്യയും തന്നെ വിട്ടു പോകാൻ തയ്യാറായി വാക്കിലീന്റെ അടുത്തെത്തിയ വിവരം അറിയുന്നു. ഒരു മണിക്കൂറിനുള്ളിൽ മകളുടെ അടുത്തെത്തിയില്ലെങ്കിൽ അവൾ അയാളെ ഉപേക്ഷിച്ചു പോകുമെന്ന് ഭീഷണിയും മുഴക്കുന്നുണ്ട്. മകളുടെ ജന്മദിനത്തിന്റെയന്ന് അവൾക്കുള്ള കേക്കും, സമ്മാനവുമായി ചെന്ന് കണ്ട് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട മകളെയും, ഭാര്യയെയും വീണ്ടെടുക്കാൻ ചൂതുകളി മാഫിയയുടെ ഭീഷണിയെ മറികടക്കാൻ ഓക്റ്റക്ക് സാധിക്കുമോ ഇല്ലയോ എന്ന ചോദ്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഉദ്വേഗം നിറഞ്ഞ ആ 60 മിനിറ്റുകളിലേക്ക് സ്വാഗതം

അഭിപ്രായങ്ങൾ പങ്കുവെക്കാൻ