സാജൻ (Saajan) 1991

മൂവിമിറർ റിലീസ് - 279

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഹിന്ദി
സംവിധാനം Lawrence D'Souza
പരിഭാഷ അശ്വിൻ കൃഷ്ണ ബി.ആർ
ജോണർ റൊമാൻസ്/ഡ്രാമ

7.2/10

സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, സൽമാൻ ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോറൻസ് ഡിസൂസയുടെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ ഒരു നിത്യഹരിത ചലച്ചിത്രമാണ് സാജൻ. പാറിപ്പറക്കുന്ന നീളൻ തലമുടിയുമായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ സഞ്ജയ് ദത്തിന്റെ കഥാപാത്രം ആ കാലത്ത് യുവതി യുവാക്കളുടെ ഇടയിൽ ഉണ്ടാക്കിയ ഓളം ചില്ലറയല്ലായിരുന്നു. രാജീവ് ശർമ്മയെന്ന വലിയൊരു ബിസിനസ്സ്മാന്റെ ദത്തുമകനും സ്വന്തം മകനുമായ അമൻ, ആകാശ് എന്നീ കഥാപാത്രങ്ങളെ മുൻ നിർത്തി കഥപറയുന്ന ഈ ചിത്രം 1991ലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റും കൂടിയായിരുന്നു. 11നോമിനേഷനുകളുമായി ഫിലിംഫെയർ വേദിയിലും തിളങ്ങിയ ഈ ചിത്രത്തിലെ നദീൻ ഷർവാൻ സംഗീതം നൽകിയ ഗാനങ്ങൾ ഇന്നും ഉത്തരേന്ത്യൻ ഉത്സവപ്പറമ്പുകളെ പ്രകമ്പനം കൊള്ളിക്കുന്നയത്ര മനോഹരമാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ