ഭാഷ | ജാപ്പനീസ് |
സംവിധാനം | Hiroshi Nishitani |
പരിഭാഷ | അബ്ദുൽ മജീദ് എം.പി |
ജോണർ | മിസ്റ്ററി/ത്രില്ലെർ |
ശക്തമായ തിരക്കഥയിൽ പിറന്ന ഒരു ജാപ്പനീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 2008ഇൽ പുറത്തിറങ്ങിയ സസ്‌പെക്റ്റ് X. Devotion Of Suspect X എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഗാലിലോ എന്ന ജാപ്പനീസ് സീരിയൽ ഡ്രാമയുടെ ഒരു ഷോട്ട് വേർഷനാണ് ഈ ചിത്രം. ഗണിതശാസ്ത്രത്തിൽ അഗ്രകണ്യനായ കഥാനായകന് ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കൊലപാതകത്തിന് ദൃസാക്ഷിയാകേണ്ടി വരുന്നു. തനിക്ക് അത്രമേൽ വേണ്ടപ്പെട്ടവരെ ആ കൊലക്കുറ്റത്തിൽ നിന്നും ഊരിയെടുക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന അയാളും, ഏതു കുറ്റവും ശാസ്ത്രീയമായി തെളിയിക്കാൻ കഴിവുള്ള അയാളുടെ കലാലയ സുഹൃത്തും തമ്മിലുള്ള ഒരു മത്സരം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. 2012ൽ പുറത്തിറങ്ങിയ കൊറിയൻ മൂവിയായ പെർഫക്ട് നമ്പറും, 2019ഇൽ പുറത്തിറങ്ങിയ തമിഴ് ചിത്രം കൊലൈകാരനും ഈ സിനിമയുടെ റീമേക്കുകൾ ആയിരുന്നു.