സള്ളി : മിറക്കിൾ ഓൺ ദി ഹഡ്സൺ (SULLY : Miracle On The Hudson) 2016

മൂവിമിറർ റിലീസ് - 01

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Clint Eastwood
പരിഭാഷ യു എ ബക്കർ പട്ടാമ്പി
ജോണർ ബയോഗ്രഫി/ഡ്രാമ

7.4/10

പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ Clint Eastwood ഒരുക്കി 2016 ൽ പുറത്തുവന്ന അമേരിക്കൻ ബയോഗ്രഫിക്കൽ ഡ്രാമയാണ് ഈ ചിത്രം. 2009 ൽ പ്രസിദ്ധീകരിച്ച Highest Duty എന്ന ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. പ്രശസ്ത താരം Tom Hanks ആണ് ചിത്രത്തിൽ സള്ളിയെ അവതരിപ്പിച്ചിട്ടുള്ളത്. നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.

2009 , ജനുവരി 15 നായിരുന്നു അത്, ലഗ്വാർഡിയയിൽ നിന്നും ഷാർലറ്റിലേക്ക് പുറപ്പെട്ട യു.എസ് എയർവേസ് ന്റെ 1549 നമ്പർ വിമാനം പക്ഷികളുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഹഡ്സൺ നദിയിലേക്ക് വീണത് . 2 എൻജിനുകളും തകർന്നതിനെ തുടർന്നാണ് ക്യാപ്റ്റൻ സള്ളൻബെർഗർ യാത്രക്കാരുടെയും താനടക്കമുള്ള ജീവനക്കാരുടെയും ജീവൻ രക്ഷയെ കരുതി നദിയിലേക്ക് ഇടിച്ചിറക്കിയത്. 150 യാത്രക്കാരും 5 ജീവനക്കാരും ആണ് വിമാനത്തിലുണ്ടായിരുന്നത്. ക്യാപ്റ്റൻ സള്ളൻബെർഗർ എന്ന പരിചയസമ്പന്നനായ പൈലറ്റിൻറെ അസാമാന്യമായ ധൈര്യവും നിശ്ചയദാർഢ്യവും ആണ് വലിയൊരു ദുരന്തത്തിൽ നിന്നും 155 പേരുടെ ജീവൻ രക്ഷിച്ചത്. ജനങ്ങളും മീഡിയകളും അദ്ദേഹത്തിന് ഹീറോ എന്ന പരിവേഷം ചാർത്തികൊടുത്തു.

പക്ഷെ അധികാരികൾ അദ്ദേഹത്തിന്റെ ഈ നടപടിയെ വിമർശിക്കുകയും, എങ്ങനെയും ഈ അപകടം അദ്ദേഹത്തിന്റെ കഴിവുകേടിന്റെ ഫലമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റെ നിശിതമായ അന്വേഷണങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വരുന്നു. അതിനവർ കമ്പ്യൂട്ടർ കൃത്രിമ ദൃശ്യാവിഷ്ക്കാരം തുടങ്ങി എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു.

അവരുടെ അന്വേഷണ കമ്മീഷനെയും ചോദ്യം ചെയ്യലുകളെയും ക്യാപ്റ്റൻ സള്ളൻബെർഗർ എന്ന സള്ളിയും ഫസ്റ്റ് ഓഫീസർ സ്കൈൽസും എങ്ങനെ നേരിടുന്നു എന്ന് അവർ അതിൽ വിജയം വരുമോ എന്നുമാണ് ചിത്രം തുടർന്ന് നമ്മോടു പറയുന്നത്.

കരിപ്പൂർ വിമാന അപകടത്തിൽ മരണമടഞ്ഞ യാത്രക്കാർക്കും പൈലറ്റ് ദീപക്ക് സാട്ടെ ക്കും ഈ സബ്‌ടൈറ്റിൽ ഞങ്ങൾ സമർപ്പിക്കുന്നു.
ചിത്രത്തിന്റ മലയാളം സബ്‌ടൈറ്റിൽ മൂവി മിറർ official telegram ചാനലിൽ @MMSUBTITLES ൽ ലഭ്യമാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ