ഭാഷ | ജാപ്പനീസ് |
സംവിധാനം | Takeshi Kitano |
പരിഭാഷ | വിമൽ കെ കൃഷ്ണൻക്കുട്ടി |
ജോണർ | ആക്ഷൻ/കോമഡി |
ജാപ്പനീസ് സംവിധായകൻ Takeshi Kitano സംവിധാനം ചെയ്ത് 2003ഇൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ചലച്ചിത്രമാണ് സറ്റോഇചി. ചൂതാട്ടവും, ഓയിൽ മസ്സാജുമൊക്കെയായി ജീവിക്കുന്ന ഒരു അന്ധനായ മനുഷ്യനാണ് സറ്റോഇചി. എന്നാൽ ഇരുട്ട് നിറഞ്ഞ ആ കണ്ണുകൾക്ക് പിന്നിൽ അതിശയിപ്പിക്കുന്ന വേഗതയും ചടുലതയുമുള്ള ഒരു വാൾപ്പയറ്റുകാരൻ കൂടിയാണ് അയാൾ. ദുഷ്ടന്മാരായ ഗുണ്ടാസംഘങ്ങളുടെയും ശക്തരായ സാമുറയികളുടെയും നിയന്ത്രണത്തിലുള്ള പട്ടണത്തിലേക്ക് സറ്റോഇചി എത്തുന്നത് മുതലുള്ള സംഭവബഹുലമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജാപ്പനീസ് സംവിധായകൻ കിറ്റാനോയാണ് ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തുന്നത്. ഈ സിനിമയുടെ വൻവിജയം ഇതേപേരിലുള്ള ടെലിവിഷൻ സീരിസിലേക്കും വഴിയൊരുക്കി.