ഭാഷ | ഡാനിഷ് |
സംവിധാനം | Thomas Vinterberg |
പരിഭാഷ | ഷിഹാബ് എ ഹസ്സൻ |
ജോണർ | ഡ്രാമ |
തോമസ് വിന്റർബർഗിന്റെ സംവിധാനത്തില്‍ 2010 ല്‍ പുറത്തിറങ്ങിയ ഡാനിഷ് ഡ്രാമയാണ് സബ്മറിനോ. ജേക്കബ് സെഡർഗ്രെന്‍, പീറ്റർ പ്ലഗ്ബോർഗ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം, 2007 -ൽ ജോനാസ് ടി. ബെംഗ്‌ട്‌സണിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അക്രമവും മയക്കുമരുന്നിനോടുള്ള ആസക്തികൊണ്ടും ജീവിതം അടയാളപ്പെടുത്തപ്പെട്ട ഡാനിഷ് സമൂഹത്തിന്റെ അടിത്തട്ടിലുള്ള രണ്ട് സഹോദരങ്ങളുടെ കഥയാണ് ഇവിടെ പറയുന്നത്. കൊല്ലുന്നതിന് തൊട്ടുമുമ്പ് ഇരയുടെ തല വെള്ളത്തിനടിയിൽ മുക്കിപ്പിടിക്കുന്ന ‘സബ്മറിനോ’ എന്നറിയപ്പെടുന്ന പീഡന രീതിയെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്. ദാരിദ്ര്യവും, പീഡനവും, മദ്യപാനിയായ അമ്മയും ഉള്‍പ്പെട്ട കഠിനമായ ജീവിത സാഹചര്യങ്ങള്‍ നിറഞ്ഞ ബാല്യത്തില്‍ വളര്‍ന്നു വന്ന രണ്ടുപേരാണ് നിക്കും അവന്റെ അനുജനും. നിനച്ചിരിക്കാതെ കടന്നു വന്ന ഒരു ദുരന്തം സ്വതവേ ദുര്‍ബലമായ അവരുടെ കുടുംബത്തെ ശിഥിലമാക്കുന്നു. 2010 ലെ നോർഡിക് കൗൺസിൽ ഫിലിം പ്രൈസ് ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. ഒട്ടനവധി നിരൂപകപ്രശംസയും, നിരവധി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത ചിത്രം ഈ പുതുവത്സര ദിനത്തിൽ നിങ്ങൾക്കായി മൂവിമിറർ സമർപ്പിക്കുന്നു.