സനം തേരി കസം (Sanam theri kasam) 2016

മൂവിമിറർ റിലീസ് - 08

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഹിന്ദി
സംവിധാനം Radhika Rao, vinay sapru
പരിഭാഷ മനോജ്‌ കുന്നത്ത്
ജോണർ റൊമാൻസ്

7.3/10

സദ്ഗുണസമ്പന്നയും സുന്ദരിയുമായ സരുവിന്റെ അച്ഛന് അവൾക്ക് വരാൻ പോകുന്ന വരന്‍ വളരെ മികച്ചതാവണമെന്നും, ഐഐടി-ഐഐഎം ഡിഗ്രികള്‍ കൊണ്ട് നിറഞ്ഞ ആളാവണം എന്നൊക്കെ നിർബന്ധമുണ്ടായിരുന്നു. ഒരു ലൈബ്രേറിയന്‍ ആയി ജോലി നോക്കുന്ന സരുവിന് ആകെയുളള കുറവ് അമിതമായ ശിക്ഷണത്തിലും ഭക്തിയിലും വളര്‍ന്നതുകൊണ്ട് അവളെ ഒരു പയ്യനും ഇഷ്ടപ്പെടുന്നില്ല എന്നതായിരുന്നു. സരുവിന്റെ കല്ല്യാണം മുടങ്ങുന്നത് അവളുടെ ഇളയ സഹോദരിയുടെ വിവാഹവും വൈകിക്കുന്നു. അങ്ങനെ അവള്‍ ഒരു പൂര്‍ണ്ണമായ മാറ്റത്തിനു തയ്യാറെടുക്കുന്നു. പക്ഷെ അവളുടെ പെട്ടെന്നുള്ള മാറ്റങ്ങള്‍ അവളെ മാത്രമല്ല, അവളുടെ കുടുംബത്തെയും ഏറെ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇതിനിടയിൽ കുന്ദൻ എന്നൊരു ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് വരുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമ പറയുന്നത്. പ്രണയ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും, ജീവിതത്തിൽ പ്രണയ വേദന എന്തെന്ന് അറിഞ്ഞവർക്കും, കണ്ണീരോടെ അല്ലാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ