ഭാഷ | കൊറിയൻ |
സംവിധാനം | Kim do hyung |
പരിഭാഷ | നെവിൻ ബാബു , കെവിൻ ബാബു & മുഹമ്മദ് അൻസഫ് |
ജോണർ | ഫാന്റസി/റൊമാന്റിക് |
പ്രണയിച്ചിട്ടുള്ളവർ ഉണ്ടാകും, പ്രണയിക്കുന്നവരും, പ്രണയിക്കാൻ തയ്യാറാകുന്നവരും ഉണ്ടാകും…
പ്രണയവും അതിന്റെ സന്തോഷവും നൊമ്പരവുമെല്ലാം അനുഭവിച്ച് അറിയേണ്ടതു തന്നെയാണ്..
10 എപ്പിസോഡുകൾ മാത്രമുള്ള, ഒരു മിനി സീരീസാണ് somehow 18. സ്കൂളിലെ സഹ-വിദ്യാർത്ഥികളുടെ അസഹ്യമായ കളിയാക്കലുകളും ഉപദ്രവങ്ങളും കാരണം ആത്മഹത്യക്ക് ശ്രമിക്കുന്ന നായകനെ,ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന നായിക. എന്നാൽ അറിയാൻ കഴിയാത്ത കാരണത്താൽ ആ നായിക ആത്മഹത്യ ചെയ്യുകയും, അത് കണ്ടെത്തി നായികയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ടൈം ട്രാവൽ ചെയ്ത് 10 വർഷം പുറകിലേക്ക് പോകുന്ന നായകൻ.
കൊറിയൻ സീരീസ് ആരാധകരെ ഒട്ടും ബോറടിപ്പിക്കാത്ത, ഫാന്റസി-റൊമാന്റിക് സീരീസാണ് somehow 18.