ഷ്വാനസർ പാൻതർ (Shwanazar panther) 2014

മൂവിമിറർ റിലീസ് - 73

പോസ്റ്റർ : അതുൽ പി.വി
ഭാഷ ജർമൻ
സംവിധാനം samuel periard
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക
ജോണർ റൊമാൻസ്/ഡ്രാമ

5.6/10

2014ൽ സാമുവൽ പെരിയാർഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് ഡ്രാമയാണ് ഷ്വാനസർ പാൻതർ എന്ന ചിത്രം. കടത്തിൽ നിന്നും മുക്തി നേടാൻ തന്റെ ഹോളിഡേ ഹൗസ് വിൽക്കാൻ എമിലിയും അവളുടെ ഭർത്താവും ചേർന്ന് തീരുമാനിക്കുന്നു. അതിനായി വളരെ കാലമായി വേർ പിരിഞ്ഞു കഴിയുന്ന തന്റെ സഹോദരൻ ജാക്കോബിനെ എമിലി വിളിക്കുന്നു. വർഷങ്ങളോളം തന്റെ വികാരങ്ങളെ വിജയകരമായി അടിച്ചമർത്തി എമിലി ബോധപൂർവ്വം തന്റെ സഹോദരനോട് ഒരു നിശ്ചിത അകലം പാലിക്കുന്നുണ്ടായിരുന്നു. എന്നാൽ അവന്റെ അടുപ്പം നിറഞ്ഞ പെരുമാറ്റം ക്രമേണ അവളുടെ നനഞ്ഞ മുഖച്ഛായയെ ദുർബലപ്പെടുത്തുന്നു. അത്‌ പിന്നീട് തന്റെ സഹോദരനുമായുള്ള യുക്തിസഹമല്ലാത്ത സ്നേഹബന്ധത്തിലേക്ക് നീങ്ങുന്നു. ഇവരുടെ അദ്രശ്യമായ വികാരങ്ങളുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ഒരു incest കാറ്റഗറി യിലുള്ള സദാചാര വിരുദ്ധ സ്നേഹബന്ധത്തിന്റെ കഥ പറയുന്നതിനാൽ ഈ ചിത്രം ഉചിതമായ പ്രേക്ഷകർ മാത്രം കണ്ട് വിലയിരുത്തുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ