ഭാഷ | കൊറിയൻ |
സംവിധാനം | Kim Eun-kyoung |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | ഹൊറർ/കോമഡി |
പേടിപ്പെടുത്തുന്ന രംഗങ്ങൾക്കു പകരം വളരെ രസിച്ചു കാണാവുന്ന ഒരു ഹൊറർ ചിത്രം, അതാണ് ഇക്കൊല്ലം പുറത്തിറങ്ങിയ കൊറിയൻ ഹൊറർ കോമഡി സിനിമയായ ” ഷോ മീ ദി ഗോസ്റ്റ്”. പരീക്ഷയിൽ തോറ്റ് തുന്നംപാടി വീട്ടിൽ കേറാൻ പറ്റാത്ത അവസ്‌ഥയിൽ തന്റെ കയ്യിൽ നിന്നും പണം കടം മേടിച്ച കൂട്ടുകാരന്റെ പുത്തൻ വീട്ടിൽ അവനോടൊപ്പം താമസം തുടങ്ങുകയായിരുന്നു യേജി എന്ന കഥാനായിക. പതിയെ അവളും സുഹൃത്തും വീട്ടിലെ ചില അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. തങ്ങളുടെ വീട്ടിൽ പ്രേതത്തിന്റെ സാനിധ്യം മനസ്സിലാക്കിയ ഇവർ ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെടാൻ കാണിക്കുന്ന രസകരമായ പരാക്രമങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഹൊറർ+കോമഡി എന്നതിനൊപ്പം തന്നെ രണ്ടാംപകുതി മുതൽ ചിത്രം ഒരു ത്രില്ലർ മൂഡിലേക്കും വഴി മാറുന്നുണ്ട്. വെറും ഒന്നര മണിക്കൂർ ആസ്വദിച്ചു കാണാവുന്ന നല്ലൊരു സിനിമ തന്നെയാണ് ഷോ മീ ദി ഗോസ്റ്റ്.