ഷേർനി (Sherni) 2021

മൂവിമിറർ റിലീസ് - 151

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഹിന്ദി
സംവിധാനം അമിത് വി മസുർകർ
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ & സജിൻ എം.എസ്
ജോണർ ഡ്രാമ/ത്രില്ലെർ

6.9/10

അമിത് മസൂർക്കറുടെ സംവിധാനത്തിൽ, വിദ്യാ ബാലനെ കേന്ദ്ര കഥാപാത്രമാക്കി 2021 ൽ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഷേർനി’

മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ മലയാളിയായ വിദ്യ വിൻസെന്റ് ഫോറസ്റ്റ് ഓഫീസറായി നിയമിക്കപ്പെട്ടുന്നതോടെയാണ് ഷേർനി എന്ന ചിത്രം ആരംഭിക്കുന്നത്. കാടിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമത്തിൽ നാട്ടുകാർക്ക് പേടിസ്വപ്നമായി ഒരു പെൺകടുവ വരുന്നതോടെ കാര്യങ്ങൾ വഷളാവുന്നു. ഒരുവശത്ത് കടുവയെ പിടിച്ച് കാട്ടിലേക്ക് തന്നെ തിരിച്ചുവിടാൻ വനംവകുപ്പും, മറുവശത്ത് കടുവയെ കൊന്ന് പേരെടുത്ത് ബാലറ്റ് പെട്ടി നിറക്കാൻ ഒരുകൂട്ടം രാഷ്ട്രീയക്കാരും, ഇവരുടെയൊക്കെ കളിപ്പാവകളായി നിഷ്കളങ്കരായ ഗ്രാമവാസികളും.

കടുവയെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നതെങ്കിലും രാഷ്ട്രീയക്കാരുടെ അഴിമതിയും ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകർക്കുന്ന രീതിയിൽ പ്രകൃതിയിലേക്കുള്ള മനുഷ്യൻ്റെ കടന്നുകയറ്റവും ചിത്രം ചർച്ച ചെയ്യുന്നു. പ്രകൃതിക്കും മനുഷ്യനും മൃഗങ്ങൾക്കും അർഹിക്കുന്ന അവകാശങ്ങളെ സാധൂകരിക്കുന്ന സന്ദേശം നൽകുന്ന സിനിമ ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ