ഷൂട്ടർ ( Shooter ) 2007

മൂവിമിറർ റിലീസ് - 423

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Antoine Fuqua
പരിഭാഷ യു എ ബക്കർ പട്ടാമ്പി
ജോണർ ആക്ഷൻ/ത്രില്ലർ

7.1/10

പ്രശസ്ത സംവിധായകൻ ആന്റണി ഫുക്വ’യുടെ സംവിധാനത്തിൽ, മാർക്ക് വൽബെർഗ് നായകനായി എത്തിയ ആക്ഷൻ ത്രില്ലെർ ചിത്രമാണ് ‘ഷൂട്ടർ’. സ്റ്റീഫൻ ഹണ്ടറുടെ 1993-ൽ പുറത്തിറങ്ങിയ ‘പോയിന്റ് ഓഫ് ഇമ്പാക്റ്റ്’ എന്ന പ്രശസ്ത നോവലാണ് ചിത്രത്തിന് ആധാരം.

ഉറ്റ സുഹൃത്തിന്റെ മരണത്തെ തുടർന്ന് ഏകാന്തജീവിതം നയിച്ചു പോരുന്ന മറൈൻ സ്‌കൗട്ട് സ്നൈപ്പറായ ബോബ് ലീ സ്വാഗർ ‘നെ തേടി ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ ഒരു രഹസ്യ ദൗത്യവുമായി എത്തുന്നു. സ്വാഗർ അത്‌ എടുക്കുന്നതോടെ അയാളെ തേടി എത്തുന്നത് അയാൾ സ്വപ്നം കൂടി കാണാത്ത തരത്തിലുള്ള രക്തമണമുള്ള ചതിയുടെ അഴിയാ കുരുക്കുകളാണ്. വൈകിയാണെങ്കിലും സത്യം തിരിച്ചറിയുന്നതോടെ സ്വാഗർ തനിക്കിട്ട് പണിതവർക്കും, പണിയാൻ കാത്തിരിക്കുന്നവർക്കും എതിരെ തന്റെ വിശ്വരൂപം പുറത്തെടുക്കുകയാണ്.

മാർക്ക് വൽബെർഗ്-ന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായ ഷൂട്ടർ മികച്ച സംഘട്ടന രംഗങ്ങൾ കൊണ്ടും തീപിടിക്കുന്ന ഗൺ ഫൈറ്റ് കൊണ്ടും ഒരു നിമിഷം പോലും ലാഗില്ലാതെ കാണാൻ കഴിയുന്നൊരു മികച്ച ആക്ഷൻ ചിത്രമാണ്.

ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഈ ചിത്രം കാഴ്ചക്കാർക്കായി മൂവി-മിറർ സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ