ഭാഷ | നോർവീജിയൻ |
സംവിധാനം | Erik Richter Strand |
പരിഭാഷ | ജിനറ്റ് തോമസ് |
ജോണർ | ക്രൈം/ത്രില്ലർ |
വീട്ടിൽ നിന്ന് ഒളിച്ചോടി കോപ്പൻഹേഗനിൽ വേശ്യാവൃത്തി ചെയ്ത് ജീവിക്കുന്ന കൗമാരക്കാരിയായ ലിസയെ തിരികെ കൊണ്ടുവരാൻ പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററായ വർഗ് വേയം അവിടെയെത്തുന്നു. ലിസയെ ഭദ്രമായി തിരികെ ഏൽപ്പിക്കുമ്പോൾ, അവരുടെ തൊട്ടടുത്ത് താമസിക്കുന്ന ഹാക്കോൺ, വേരാ എന്നിവർ, ലിസയുടെ കാമുകനും അവരുടെ മകനുമായ പീറ്റർ എന്ന ചെറുപ്പക്കാരനെ കണ്ടെത്താൻ വേയമിന്റെ സഹായം തേടുന്നു. ലഹരിയ്ക്ക് അടിമയാ പീറ്ററെ ചൊല്ലി ഭീഷണി കോളുകൾ വരാറുള്ള കാര്യവും അവർ അറിയിക്കുന്നു. എന്നാൽ അതേതുടർന്നുണ്ടാകുന്ന അതിഭീകരമായ ഒരു സംഭവത്തിലൂടെ ഇരു കുടുംബങ്ങളുടെയും രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയുകയാണ്.
ഡെൻമാർക്കിൽ നിന്നുള്ള ഡിപ്പാർട്മെന്റ് ക്യൂ സീരീസ് പോലെ നോർവേയിൽ നിന്നുമുള്ള ഒരു മൂവി സീരീസ് ആണ് വർഗ് വേയം. ഗുണ്ണർ സ്റ്റാലെസന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ വർഗ് വേയം എന്ന ഈ മൂവി സീരിസിൽ 12 സിനിമകളാണ് ഉള്ളത്. അതിലെ രണ്ടാമത്തെ ചിത്രമാണ് 2008 ൽ പുറത്തിറങ്ങിയ
വർഗ് വേയം : സ്ലീപ്പിങ് ബ്യൂട്ടി.
ഡാർക്ക് സെറ്റിംഗ്സ്, അറ്റ്മോസ്ഫിയർ, സ്ലോ ബിൽഡിങ് പ്ലോട്ട് തുടങ്ങി നോർഡിക് നോയർ ത്രില്ലറുകളുടെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയ ഈ ഫിലിം സീരീസ് കുറ്റാന്വേഷണ സിനിമകളുടെ ആരാധകർക്ക്, പ്രത്യേകിച്ച് നോർഡിക് ത്രില്ലറുകളുടെ ആരാധകർക്ക് ഒരു മികച്ച അനുഭവം തന്നെയായിരിക്കും.
©️
വർഗ് വേയം ആദ്യ പാർട്ട് മൂവിമിറർ റിലീസ് നമ്പർ : 544