ഭാഷ | നോർവീജിയൻ |
സംവിധാനം | Ulrik Imtiaz Rolfsen |
പരിഭാഷ | ജിനറ്റ് തോമസ് |
ജോണർ | ക്രൈം/ത്രില്ലർ |
പ്രമുഖ രാഷ്ട്രീയ പ്രവർത്തകയായ വിബീക്കെ ഫാരങിന്റെ മകൾ കമീലയെ കാണാതായിട്ട് 4 ദിവസമായിരിക്കുന്നു. അന്വേഷണോദ്യോഗസ്ഥർക്ക്
യാതൊരു തുമ്പും ഇതുവരെയും കണ്ടെത്താനായിട്ടില്ല. അങ്ങനെയിരിക്കെയാണ് പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററായ
വർഗ് വേയം ഈ കേസ് ഏറ്റെടുക്കുന്നത്. വിബീക്കെയുടെ അടുത്തു നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വർഗ് തന്റെ അന്വേഷണം ആരംഭിക്കുന്നു. വിബീക്കയുടെ സുഹൃത്തായ കർസ്റ്റൻ അസ്‌ലക്സനിലേക്ക് അന്വേഷണം വിരൾ ചൂണ്ടുന്നെങ്കിലും, കർസ്റ്റനും ഉടനടി കൊല്ലപ്പെടുകയായിരുന്നു. തുറന്ന് ഈ അന്വേഷണത്തിന്റെ ഗതിതന്നെ മാറുകയാണ്.
ഡെൻമാർക്കിൽ നിന്നുള്ള ഡിപ്പാർട്മെന്റ് ക്യൂ സീരീസ് പോലെ നോർവേയിൽ നിന്നുമുള്ള ഒരു മൂവി സീരീസ് ആണ് വർഗ് വേയം. ഗുണ്ണർ സ്റ്റാലെസന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ വർഗ് വേയം എന്ന ഈ മൂവി സീരിസിൽ 12 സിനിമകളാണ് ഉള്ളത്. അതിലെ ആദ്യ ചിത്രമാണ് 2007 ൽ പുറത്തിറങ്ങിയ വർഗ് വേയം : ബിറ്റർ ഫ്ലവേഴ്സ്.
ഡാർക്ക് സെറ്റിംഗ്സ്, അറ്റ്മോസ്ഫിയർ, സ്ലോ ബിൽഡിങ് പ്ലോട്ട് തുടങ്ങി നോർഡിക് നോയർ ത്രില്ലറുകളുടെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയ ഈ ഫിലിം സീരീസ് കുറ്റാന്വേഷണ സിനിമകളുടെ ആരാധകർക്ക്, പ്രത്യേകിച്ച് നോർഡിക് ത്രില്ലറുകളുടെ ആരാധകർക്ക് ഒരു മികച്ച അനുഭവം തന്നെയായിരിക്കും.