വൺ ഡേ ഇൻ യൂറോപ്പ് (One Day in Europe) 2005

മൂവിമിറർ റിലീസ് - 323

പോസ്റ്റർ : അതുൽ പി.വി
ഭാഷ German, Galician
സംവിധാനം Hannes Stöhr
പരിഭാഷ അബ്ദുൽ മജീദ് എം.പി
ജോണർ കോമഡി

6.5/10

തുർക്കിഷ് ക്ലബ്ബായ ഗാലറ്റസ്രായ് ഇസ്‌താംബൂളും സ്പാനിഷ് ക്ലബ്ബായ ഡിപോർട്ടീവോ ലാ കൊറൂഞ്യയും തമ്മിൽ മോസ്‌കോയിലെ ലുസിന്കി സ്റ്റേഡിയത്തിൽ ചാമ്പ്യൻസ് ലീഗിലെ ഒരു പോരാട്ടം നടക്കുന്നു. (2000-2001 കാലഘട്ടമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്) അതേ സമയം യൂറോപ്പിലെ നാല് വ്യത്യസ്ത ഇടങ്ങളിൽ ടൂറിസ്റ്റുകർക്ക് മോഷണം നേരിടേണ്ടി വരുന്നു. ഫുട്‌ബോൾ ഭ്രാന്തന്മാരായ പൊലീസുകാർ മൂലവും ഫുഡ്‌ബോൾ മത്സരം കാരണവും ഭാഷാ പ്രശ്നം കാരണവും മോഷണത്തിന് പുറകേ അവരുടെ ജഡ്ജമെന്റ് നീണ്ട് പോകുന്നു. റഷ്യയിലെ മോസ്‌കോയിൽ ബിസിനസിന് വന്ന റഷ്യൻ അറിയാത്ത ഇംഗ്ളണ്ടിലെ കെയ്റ്റ്, തുർക്കിയിലെ ഇസ്തംബൂളിൽ വന്ന തിർക്കിഷ് അറിയാത്ത ജർമ്മൻ സഞ്ചാരിയായ റോക്കോ, സ്‌പെയിനിലെ ഗലീഷ്യയിൽ തീർഥാടനത്തിന് വന്ന, സ്പാനിഷ് അറിയുമെങ്കിലും ലോക്കൽ ഭാഷയായ ഗലീഷ്യൻ അറിയാത്ത ഹംഗേറിയൻ സഞ്ചാരിയായ ഗാബോർ, ജർമ്മനിയിലെ ബർലിനിൽ എത്തിയ ജർമ്മൻ അറിയാത്ത ഫ്രഞ്ചുകാരായ ക്ളോയിഡും കാമുകി റാഷിദയും. ഇൻഷ്വറൻസ് തുക കിട്ടാൻ വേണ്ടി പോലീസ് റിപ്പോർട്ടിനോ, അല്ലെങ്കിൽ മോഷണ വസ്തു തിരികെ കിട്ടാനോ പോലീസിനെ അഭിമുഖീക്കുന്ന പരസ്പര ബന്ധമില്ലാത്ത ഈ നാല് ടൂറിസ്റ്റുകൾ ഭാഷാ പ്രശ്നം മൂലം നേരിടുന്ന ദുരിതങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജർമൻ സംവിധായകനായ ഹനസ് സ്ത്വോറിന്റെ രണ്ടാം സിനിമയും ആദ്യ കോമഡി ചിത്രവും കൂടിയാണിത്.

NB: സബ്ടൈറ്റിലിന് മികച്ച പെർഫോമൻസ് ലഭിക്കാൻ വേണ്ടി മൊബൈൽ ഡിവൈസിൽ MX Player -ഉം Windows, MAC, LINUX ഡിവൈസുകളിൽ Pot Player -ഉം ഉപയോഗിക്കുക.
MX player-ൽ മികച്ച പെർഫോമൻസ് ഉറപ്പു വരുത്താൻ Local Player Settings > Subtitle > Text ൽ
Improve SSA rendering ടിക്ക് ചെയ്തിട്ടുണ്ടെന്നും

Ignore font specified in SSA subtitle ടിക്ക് ചെയ്തിട്ടില്ലെന്നും ഉറപ്പ് വരുത്തുക.

(MX Player-ൽ സബ് ആഡ് ചെയ്യുമ്പോൾ Building Font cache എന്ന് കാണിക്കുകയാണെങ്കിൽ ലോഡ് ചെയ്യുന്നത് വരേ കാത്തിരിക്കുക, ഡിവൈസിന്റെ പെർഫോമൻസ് അനുസരിച്ച് 2-3 മിനിറ്റ് വരേ എടുത്തേക്കാം. മാത്രമല്ല, Android-ൽ ഈ സബ്ടൈറ്റിൽ Kodi, VLC Player, Gom Player എന്നിവയിൽ വർക്ക് ചെയ്യുകയുമില്ല.)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ