വൺസ് ഇൻ ദി ഡെസേർറ്റ് (Once In The Desert) 2022

മൂവിമിറർ റിലീസ് - 364

പോസ്റ്റർ : അതുൽ പി.വി
ഭാഷ റഷ്യൻ
സംവിധാനം Andrey Kravchuk
പരിഭാഷ അനന്തു എ.ആർ, യു എ ബക്കർ പട്ടാമ്പി
ജോണർ വാർ/ഡ്രാമ

5.5/10

അന്താരാഷ്ട്ര ചലച്ചിത്ര പ്രേമികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ഒന്നല്ല റഷ്യൻ വാർ മൂവികളുടെ മികവിനെപ്പറ്റി. മേക്കിങ്ങിനാൽ അതിഗംഭീരമാക്കുന്ന ഈ ലിസ്റ്റിലേക്ക് കഴിഞ്ഞ വർഷം എത്തിയ ചലച്ചിത്രമാണ് വൺസ് ഇൻ ദി ഡെസേർറ്റ്. സിറിയൻ യുദ്ധത്തിൽ, ISIS ഭീകരർ പല സ്‌ഥലങ്ങളിലായി ഘടിപ്പിച്ചിരിക്കുന്ന ബോംബുകൾ നിർവീര്യമാക്കാൻ ചുമതലപ്പെട്ട ഒരു കൂട്ടം സൈനികരുടെ കഥയാണ് ചിത്രം പറഞ്ഞു പോകുന്നത്. ആരെയും കൂസാത്ത സ്വഭാവക്കാരനായ ക്യാപ്റ്റൻ ഷോബിയോരോവാണ് കഥാനായകൻ. പുള്ളിയുടെ ആക്ടിട്യൂഡ് തന്നെയാണ് പ്രധാന ആകർഷണവും. പശ്ചാത്തല സംഗീതം, ക്യാമറ, എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ അതിഗംഭീരമായ വർക്കാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഓരോ ബോംബ് സ്ഫോടനങ്ങളും അതിന്റെ തീവ്രത പ്രേക്ഷകന് ഫീൽ ചെയ്യുന്ന രീതിയിൽ സ്ലോ മോഷന്റെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നത് വേറിട്ടൊരു അനുഭവം തന്നെയാണ്. യുദ്ധ സിനിമകളുടെ ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട മികച്ചൊരു ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ