ഭാഷ | കൊറിയൻ |
സംവിധാനം | Joh keun-shik |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | മെലോഡ്രാമ/റൊമാൻസ് |
കൊറിയൻ സിനിമകൾ കാണാൻ മലയാളികളെ പ്രേരിപ്പിച്ചതിൽ മുഖ്യ പങ്കുവഹിച്ച കൊറിയൻ ചിത്രമായ, I Saw The Devil എന്ന ചിത്രത്തിൽ നായകനായി എത്തിയ ലീ ബ്യുങ്-ഹുൻ നായകനായ ചിത്രമാണ് “വൺസ് ഇൻ എ സമ്മർ”.
കൊറിയൻ ഏകാധിപത്യ ഭരണത്തിനെതിരായി നടന്ന സമരങ്ങളുടെ കാലഘട്ടത്തിലാണ് സിനിമ ആരംഭിക്കുന്നത്. രാഷ്ട്രീയത്തിൽ താല്പര്യമില്ലാതിരുന്നിട്ടും, തന്റെ സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി നായകൻ വിപ്ലവസംഘടന വിദ്യാർത്ഥികളുടെ കൂടെ ഒരു ഗ്രാമത്തിലേക്ക് പോകുകയും അവിടെയുള്ളൊരു ലൈബ്രറിയിലെ ചുമതലകൾ വഹിക്കുന്ന പെൺകുട്ടിയുമായി, യാദൃശ്ചികമായി പ്രണയത്തിലാകുന്നതുമാണ് കഥാസാരം.
ആക്ഷൻ സിനിമകളുടെ നിറസാന്നിധ്യമായ ലീ ബ്യുങ് ഹുനിന്റെ വേറിട്ടൊരു അഭിനയമാണ്, സിനിമ പ്രേമികൾക്ക് ഈ ചിത്രത്തിലൂടെ കാണാവുന്നതാണ്. കൊറിയൻ റൊമാന്റിക് സിനിമ ഇഷ്ടമുള്ളവർക്ക് ഒരു must watch തന്നെ ആണ് ഈ സിനിമ.