ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Dan Abraham & Trent Correy |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഷോർട്ട്/ആനിമേഷൻ |
വാൾട്ട് ഡിസ്നി സൃഷ്ടിച്ച നൂറു കണക്കിന് കഥാപാത്രങ്ങൾ ഒറ്റ ഫ്രെയിമിലേക്ക് വന്നു ചേർന്നാൽ എങ്ങനെയാവും? ഇവിടെ ഡിസ്നി സ്റ്റുഡിയോ 100-ാമത് വാർഷികം ആഘോഷിക്കുന്ന വേളയിൽ ചുവരിൽ തൂങ്ങിയ ചിത്രങ്ങളിൽ നിന്നും ജീവസ്സുറ്റ കഥാപാത്രങ്ങൾ ഇറങ്ങി വന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കായി തയ്യാറെടുക്കുകയാണ്. ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച എട്ട് മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം ഇതിൽ അഥിതി വേഷം ചെയ്ത് റിലീസിനു മുമ്പായി മരണമടഞ്ഞ, സ്റ്റുഡിയോയിൽ ഏറ്റവുമധികം സേവനമനുഷ്ടിച്ച ബേണി മാറ്റിൻസനു വേണ്ടി സമർപ്പിക്കപ്പെട്ടതാണ്.