ഭാഷ | കൊറിയൻ |
സംവിധാനം | Yoon-ki Lee |
പരിഭാഷ | സഫീർ അലി |
ജോണർ | ഡ്രാമ/ഫാന്റസി |
പൈറേറ്റ്സ് എന്ന കൊറിയൻ ചിത്രത്തിലൂടെ മലയാളി കൊറിയൻ ആരാധകരുടെ മനസ്സിൽ കയറിക്കൂടിയ, കിം നാം ഗിൽ നായകനായ ചിത്രമാണ് വൺ ഡേ.
ഭാര്യയുടെ മരണശേഷം ഇൻഷുറൻസ് എക്സാമിനറായ ഗാംഗ്-സൂ, ആകെ വിഷാദാവസ്ഥയിലാകുന്നു
.അങ്ങനെയിരിക്കെ മി-സോ എന്നൊരു പെൺകുട്ടി ഉൾപ്പെട്ട ഒരു കേസ് ഗാങ്-സൂ ഏറ്റെടുക്കുന്നു. അവളുടെ കേസ് അന്വേഷിക്കാൻ, അവളെ കാണാൻ ആശുപത്രിയിലേക്ക് പോകുന്നു. അവിടെ വെച്ച്, മി-സോ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു സ്ത്രീയെ അയാൾ കണ്ടുമുട്ടുന്നു. അയാൾക്ക് മാത്രമേ അവളെ കാണാൻ കഴിയുന്നൊള്ളു എന്ന് വൈകാതെ അയാൾ മനസ്സിലാക്കുന്നു. അവൾ പിന്നീട് ഗാങ്-സൂവിനെ പിന്തുടരുന്നു.
നായകന്റെ ഇമോഷണൽ രംഗങ്ങളിലെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്.ഫീൽ ഗുഡ് സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം, സിനിമാപ്രേമികളെ ഒട്ടും നിരാശരാക്കില്ല.