വൈ ഡോണ്ട് യു ജസ്റ്റ് ഡൈ (Why Don’t you Just Die) 2019

മൂവിമിറർ റിലീസ് - 49

പോസ്റ്റർ : അതുൽ പി.വി
ഭാഷ റഷ്യൻ
സംവിധാനം Kirill sokolov
പരിഭാഷ അനന്തു എ.ആർ
ജോണർ കോമഡി/ഡ്രാമ/ത്രില്ലെർ

6.8/10

കിറിൽ സൊക്കൊളോവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2019 ഇൽ പുറത്തിറങ്ങിയ റഷ്യൻ ഡാർക്ക് കോമഡി ത്രില്ലറാണ് Why don’t you just die. പ്രശസ്ത കുറ്റാന്വേഷകനും, അൽപ്പം മുരടനുമായ ആൻഡ്രീയുടെ വീട്ടു വാതിൽക്കൽ ഒരു ദിവസം രാവിലെ ഒരു ചെറുപ്പക്കാരൻ അയാളെ കൊല്ലാനായി ഒരു ചുറ്റികയുമായി പ്രത്യക്ഷപ്പെടുന്നു. ഈ നിമിഷം മുതൽ സിനിമയുടെ അവസാനംവരെയും ഓരോ നിമിഷവും ട്വിസ്റ്റുകളിലൂടെയും, കാഴ്ചക്കാരിൽ ഒരു പ്രത്യേക വൈബ് നിലനിർത്തി കൊണ്ടുപോകുന്ന പശ്ചാത്തല സംഗീതത്തിന്റെ മേമ്പൊടിയോടും കൂടിയാണ് സംവിധായകൻ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. ഒരു മുറിക്കുള്ളിൽ നടക്കുന്ന സംഭവം. വളരെ കുറച്ച് കഥാപാത്രങ്ങൾ. എടുത്ത് പറയേണ്ടത് ഛായാഗ്രാഹകൻ ദിമിത്രിയുടെ അത്യുഗ്രൻ പ്രകടനമാണ്. ക്യാമറ ഉപയോഗിച്ച് ഒരു പൂണ്ട് വിളയാടൽ തന്നെയാണ് അദ്ദേഹം സിനിമയിൽ നടത്തിയിരിക്കുന്നത്. ടെക്നിക്കലി ഒരു ബ്രില്ല്യന്റ് വർക്ക് തന്നെയാണ് ഈ സിനിമ. മറ്റൊരു ശ്രദ്ധേയമായ കാര്യം, സംവിധായകൻ തന്നെയാണ് എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത് എന്നതാണ്. VFX വർക്കും സൗണ്ട് ഡിസൈനിങ്ങും മുതൽ പക്ക റിയലിസ്റ്റിക് ആയ ആക്ഷൻ രംഗങ്ങൾ വരെ കാഴ്ചക്കാരനെ എങ്ങനെ എൻഗേജിങ്ങായി പിടിച്ചിരുത്താം എന്നതിന് ഉദാഹരണമാണ്.
വിൻഡോ റ്റു യൂറോപ്പ് ഫിലിം ഫെസ്റ്റിവൽ, ജർമ്മൻ ഫാന്റസി ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
ഒരു ത്രില്ലർ സിനിമപ്രേമി ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ദൃശ്യാനുഭവമാണ്‌ Why dont you Just Die.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ