വൈൽഡ് തിങ്‌സ് ( Wild Things ) 1998

മൂവിമിറർ റിലീസ് - 510

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം John McNaughton
പരിഭാഷ ജിനറ്റ് തോമസ്
ജോണർ ഇറോട്ടിക് ത്രില്ലർ

6.6/10

1998-ൽ പുറത്തിറങ്ങിയ ഇറോട്ടിക് ക്രൈം ത്രില്ലർ ചിത്രമാണ് വൈൽഡ് തിങ്‌സ്. സ്‌കൂളിൽ ഗൈഡൻസ് ക്ലാസ്സ് നടത്തുന്ന സാം ബലാത്സംഗം ചെയ്തതായി ഒരു വിദ്യാർത്ഥിനി ആരോപിക്കുന്നു. നഗരത്തിലെ ഒരു പണച്ചാക്കിന്റെ മകളിൽ നിന്നുയർന്ന ഈ ആരോപണം പൊടുന്നനെ നാട്ടിൽ ചർച്ചാ വിഷയമാകുന്നു. അതിന് പിന്നാലെ അത്ര നല്ലനടപ്പലാത്ത മറ്റൊരു യുവതി ഇതേ ആരോപണം സാമിനെതിരെ ഉയർത്തുന്നു. തുടർന്ന് രണ്ട് ഡിക്ടടീവുകൾ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ട്വിസ്റ്റുകളുടെ ചാകരകൊണ്ടും ചൂടൻ രംഗങ്ങൾ കൊണ്ടും ഏറെ പ്രശസ്തി നേടിയ ഈ ചിത്രം ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.

NB: തെറിവിളികളും, നഗ്‌ന രംഗങ്ങളും ചിത്രത്തിലുണ്ട്, താൽപ്പര്യമുള്ളവർ മാത്രം കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ