ഭാഷ | തെലുഗു |
സംവിധാനം | Ahishor Solomon |
പരിഭാഷ | വിഷ്‌ണു സി. നായർ, ഉനൈസ് ചെലൂർ |
ജോണർ | ആക്ഷൻ/ക്രൈം/ത്രില്ലെർ |
തെലുഗ് സൂപ്പർ താരം നാഗാർജ്ജുന അക്കിനെനി നായകനായി ഇക്കൊല്ലം നെറ്റ്ഫ്ലിക്സ് ഇന്ത്യ റിലീസ് ചെയ്ത ചിത്രമാണ് വൈൽഡ് ഡോഗ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത്. 2007 ആഗസ്റ്റിൽ ഹൈദരാബാദിൽ നടന്ന സ്ഫോടനങ്ങളും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന് അടിസ്ഥാനം. ഇന്ത്യയിൽ പലയിടങ്ങളിലായി മുന്നൂറോളം ജീവനുകൾ അപഹരിച്ച സ്ഫോടന പരമ്പരകളുടെ, മുഖ്യ സൂത്രധാരനെ പിടികൂടാൻ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ NIA നടത്തിയ ഡെയർഡെവിൾ ഓപ്പറേഷൻ, പിൽക്കാലത്ത് ഒരു വരികയുടെ രണ്ടുപുറം ലേഖനത്തിലൂടെയാണ് പുറം ലോകത്ത് ശ്രദ്ധയാർജ്ജിക്കുന്നത്. ആ നീക്കത്തിന്റെ ത്രസിപ്പിക്കുന്ന ദൃശ്യാവിഷ്കാരമാണ് വൈൽഡ് ഡോഗ്. നാഗാർജ്ജുനയോടൊപ്പം നല്ലൊരു താരനിര അണിനിരന്ന ചിത്രം പ്രേക്ഷകരുടെ ഇടയിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ആക്ഷൻ-ത്രില്ലർ ചിത്രങ്ങൾ തേടുന്നവർക്ക് തീർത്തും ആസ്വാദ്യകരമാണ് ഈ ചിത്രം.