വേർ ഈസ്‌ ദി ഫ്രണ്ട്’സ്‌ ഹോം? (Where Is The Friend’s Home?) 1987

മൂവിമിറർ റിലീസ് - 63

പോസ്റ്റർ : അതുൽ പി.വി
ഭാഷ പേർഷ്യൻ
സംവിധാനം Abbas Kiarostami
പരിഭാഷ ജ്യോതിഷ് സി
ജോണർ ഫാമിലി/ഡ്രാമ

8.1/10

അബ്ബാസ് കിരോസ്മിയുടെ മാസ്റ്റർ പീസ് എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണ് 1987-ൽ പുറത്തിറങ്ങിയ ‘വേർ ഈസ് ദി ഫ്രണ്ട്‌സ് ഹൗസ്?പ്രശസ്തനായ ഇറാനിയൻ കവിയും ചിത്രകാരനുമായ സൊറബ് സെഫെഹ്രി എഴുതിയ ഒരു കവിതയിൽ നിന്നാണ് ഈ സിനിമയുടെ പേരു എടുത്തിരിക്കുന്നത്. അബദ്ധവശാൽ മുഹമ്മദ് റെസ നെമത്‌സാദെ എന്ന തന്റെ സഹപാഠിയുടെ പുസ്തകം കൈവശം വന്നു പോയ അഹമ്മദ് എന്ന എട്ട് വയസുള്ള കൊച്ചു കുട്ടി പുസ്തകം തിരികെ കൊടുക്കാൻ ശ്രമിക്കുന്ന സാഹസികതയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഗൃഹപാഠം ചെയ്യാതെ ക്ലാസ്സിൽ കയറിയാൽ തന്റെ സുഹൃത്തിനു അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ മുൻകൂട്ടി മനസ്സിലാക്കിയ ഒരു കൊച്ചു മിടുക്കന്റെ അമ്പരിപ്പിക്കുന്ന യാത്രയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.

ഡെവലപ്പ്മെന്റൽ സൈക്കോളജിസ്റ്റായ ജീൻ പിയാഷെയുടെ കോഗിനീറ്റീവ് ഡെവലപ്പ്മെന്റ് തിയറിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടു തന്നെയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയതു. ഇന്നത്തെ വിദ്യാർത്ഥികളാണ് നാളെ നല്ലൊരു സമൂഹം കെട്ടിപ്പെടുത്തേണ്ടതെന്നു നമ്മെ ബോദ്ധ്യപെടുത്താൻ ഈ ചിത്രം ഒരിക്കലും മറന്നു പോയിട്ടില്ല. സ്പെഷ്യൽ ജൂറി അവാർഡ് വിന്നർ, ഗോൾഡൻ പ്ലേറ്റ് വിന്നർ തുടങ്ങി പല പ്രമുഖ അവാർഡുകളും ഈ ചിത്രം സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ