വേംവുഡ്: റോഡ് ഓഫ് ദി ഡെഡ് (Wyrmwood: Road Of The Dead) 2014

മൂവിമിറർ റിലീസ് - 293

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Kiah Roache-Turner
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക, പ്രവീൺ കുറുപ്പ്, മനോജ്‌ കുന്നത്ത്
ജോണർ ആക്ഷൻ/ഹൊറർ

6.2/10

2014ൽ പുറത്തിറങ്ങിയ ഒരു ഓസ്‌ട്രേലിയൻ ആക്ഷൻ-ഹൊറർ ചിത്രമാണ് വേംവുഡ്: റോഡ് ഓഫ് ദി ഡെഡ്. ഓട്ടോമൊബൈൽ മെക്കാനിക്ക് ആയ ബേരിക്ക് ഒരു രാത്രി പെങ്ങളുടെ ഫോൺ കാൾ വരുന്നു. വിചിത്രമായ അവളുടെ ആ കാളിന് ശേഷം, ബാരിയുടെ മകൾ വന്ന് വീട്ടിൽ ആരോ കയറിയിട്ടുണ്ടെന്ന് പറയുന്നു. ബേരി പോയി നോക്കിയതും ഒരാൾ ഫ്രിഡ്ജിൽ നിന്നും മാംസം എടുത്ത് തിന്നുന്നു. ബേരിയേ കണ്ടതും അത് ബേരിക്ക് നേരെ വന്നു. എന്നാൽ അതിന്റെ പിടിയിൽ നിന്നും ബാരിയും കുടുംബവും രക്ഷപ്പെടുന്നു. പക്ഷെ വീടിന് പുറത്തിറങ്ങിയ അവർ ആ സ്ഥലം സോമ്പി മഹമാരിയിൽ അകപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. പിന്നീട് നടക്കുന്ന അതിജീവനമാണ് ഈ ചിത്രം.

ഒരു വ്യത്യസ്തമായ സ്റ്റൈലിഷ് രീതിയിലുള്ള അവതരണമാണ് ഈ സിനിമക്ക് ഉള്ളത്. സോമ്പിയിൽ നിന്നുള്ള മനുഷ്യന്റെ പ്രയാണം എന്ന സ്ഥിരം കഥാസന്ദർഭം എന്നതിന് ഒരല്പം മാറ്റം വരുത്തികൊണ്ടാണ് ഈ ചിത്രത്തിന്റെ സഞ്ചാരം. വീക്കെൻഡിൽ മാത്രം ചിത്രീകരിച്ച ഈ ചിത്രം പൂർത്തിയാക്കാൻ 3 വർഷം എടുത്തു എന്നതും ഒരു പ്രത്യേകതയാണ്. 2015 ലെ ട്രൈസ്റ്റെ ഫിലിം ഫെസ്റ്റിവലിൽ മികച്ച സയൻസ് ഫിക്ഷൻ ഹൊറർ ചിത്രത്തിനുള്ള അവാർഡും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ