ഭാഷ | കൊറിയൻ |
സംവിധാനം | Park Sang-woo Wi Deuk-gyu |
പരിഭാഷ | അസ്ലം ഏ ജെ എക്‌സ് |
ജോണർ | സീരീസ്/റൊമാന്റിക്/മിസ്റ്ററി |
ഡ്രാമകൾക്ക് പേരുകേട്ട കൊറിയയിൽ നിന്ന് കഴിഞ്ഞകൊല്ലാം പുറത്തിറങ്ങിയ 12 എപ്പിസോഡുകളുള്ള റൊമാന്റിക് മിസ്റ്ററി സീരീസ് ആണ് വെൻ ദി ഫോൺ റിങ്‌സ്. പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ കണ്ണിയായ ബാക്ക് സാ ഇയോൺ കൊറിയയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻഷ്യൽ വക്താവായി മാറുന്നു. പല മേഖലകളിൽ കഴിവു തെളിയിച്ച അയാൾ ചെറുപ്പത്തിൽ ഉണ്ടായ ഒരു അപകടത്തിൽ സംസാരശേഷി നഷ്ടപ്പെട്ട ഹോംഗ് ഹുയിയെ വിവാഹം ചെയ്യുന്നു. ഒരേ വീട്ടിൽ അപരിചിതരെപ്പോലെ കഴിഞ്ഞിരുന്ന അവർക്കിടയിൽ അവിചാരിതമായി ഒരു സംഭവം ഉണ്ടാകുന്നു. ഹോംഗ് ഹുയിയെ ആരോ തട്ടിക്കൊണ്ടു പോകുന്നു. അത് അതുവരെയുള്ള അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് സീരിസിന്റെ ഇതിവൃത്തം.